തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ സഹായിച്ചാലേ സംസ്ഥാനത്ത് അരി വില ഉയരാതിരിക്കൂവെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്. അനില്‍.വലിയ പ്രതിസന്ധിയിലൂടെയാണ് ഭക്ഷ്യ വകുപ്പ് കടന്നു പോകുന്നത്.
ഭക്ഷ്യ വകുപ്പ് നേരിടുന്ന പ്രശ്നങ്ങള്‍ മുന്നണിയിലും മന്ത്രിസഭയിലും സംസാരിക്കും. പ്രശ്ന പരിഹാരത്തിനായി ധനമന്ത്രിയുമായി ചര്‍ച്ച നടത്തും. പ്രതിസന്ധിക്ക് അനുസൃതമായ പരിഗണന ബഡ്ജറ്റില്‍ വേണമെന്നും മന്ത്രി ജി.ആര്. അനില്‍ ആവശ്യപ്പെട്ടു.
എഫ്.സി.ഐയുടെ ഓപ്പണ്‍ മാര്‍ക്കറ്റ് സ്കീമില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പങ്കെടുക്കാന്‍ അനുമതിയില്ലാ തീരുമാനം മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ബഡ്ജറ്റില്‍ സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകളെ വേണ്ട പോലെ പരിഗണിച്ചില്ലെന്ന ആക്ഷേപമാണ് പാര്‍ട്ടിക്കുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: