കേരളത്തിന് പ്രത്യേകമായൊരു ഗാനം എന്നത് ഈ കട്ടിംഗ് സൗത്തുകാരുടെ അജണ്ടയാണെന്ന് ടി.ജി. മോഹന്‍ദാസ്. ഇതിന്റെ പിന്നാലെ കേരളത്തിന് പ്രത്യക പതാകയും ഉണ്ടാകുമെന്നും ടി.ജി. മോഹന്‍ദാസ് പറയുന്നു.
ചിത്രകാരന്മാര് ശ്രദ്ധിച്ചിരിക്കണം. അവര്‍ക്കും വിളി വരും കേരളത്തിന് മാത്രമായി ഒരു പതാക ഡിസൈന്‍ ചെയ്യാന്‍ ആവശ്യപ്പെട്ട്. അതിന് മുന്നോടിയായി ഒരു ടെസ്റ്റ് ഡോസ് എന്ന നിലയ്ക്കാണ് കേരളാ ഗാനം. – ടി.ജി പറയുന്നു.
ദേശീയ ഗാനം ഇവിടെ ഉള്ളപ്പോള്‍ കേരളത്തിന് മാത്രം ഒരു ഗാനം എന്തിനാണ്? കേരളത്തെക്കുറിച്ച് പുകഴ്ത്തിപ്പാടുന്ന ഒരു പാട് കവിതകളുണ്ട്. വള്ളത്തോളിന്റെ ഗാനമുണ്ട്, ബോധേശ്വരന്റെ ഗാനമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇത്തരമൊരു കേരള ഗാനം വീണ്ടും ഉണ്ടാക്കുന്നത് കേരളം പ്രത്യേകമായ ഒരു രാജ്യമാണ് എന്ന് പ്രഖ്യാപിക്കുന്ന കട്ടിംഗ് സൗത്തുകാരുടെ അജണ്ടയാണ്. – ടി.ജി. പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: