Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

അര്‍ഹതപ്പെട്ട കരങ്ങള്‍

പി. നാരായണന്‍byപി. നാരായണന്‍
Feb 4, 2024, 02:38 am IST
inMain Article, Parivar

നാഭിഷേകോ ന സംസ്‌ക്കാരോ
സിംഹസ്യ ക്രിയതേ വനേ
വിക്രമാര്‍ജ്ജിത സ്വത്വസ്യ
സ്വയമേവ മൃഗേന്ദ്രതാ

ശ്രീ ലാല്‍കൃഷ്ണ അദ്വാനിയ്‌ക്ക് ഭാരതരത്‌ന സമ്മാനിക്കുവാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം അറിഞ്ഞപ്പോള്‍ പ്രസിദ്ധമായ ഈ സുഭാഷിതമാണോര്‍മ്മ വന്നത്. ഭാരതീയ ജനസംഘത്തിന്റെ അധ്യക്ഷസ്ഥാനത്ത് അദ്ദേഹം അവരോധിതനായ ദശകങ്ങളിലെ കേരളപര്യടനാവസരങ്ങളിലെല്ലാം തന്നെ അനുഗമിക്കാനും പ്രഭാഷണങ്ങള്‍ തര്‍ജ്ജിമ ചെയ്യാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. പിന്നീട് ജനസംഘത്തിലെയും ഭാരതീയ ജനതാപാര്‍ട്ടിയിലും ചുമതലകള്‍ വഹിക്കുന്നതില്‍ നിന്നൊഴിവായി ജന്മഭൂമിയിലായിരുന്നപ്പോഴും ഞാനാണ് ആ കൃത്യം നിര്‍വഹിച്ചിരുന്നത്.

അയോദ്ധ്യാ പ്രക്ഷോഭ കാലത്ത് അദ്ദേഹം നയിച്ച സോമനാഥ് – അയോദ്ധ്യാ രഥയാത്രയുടെ പ്രധാന സംഘാടകരിലൊരാള്‍ ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നല്ലോ. അതിന്റെ പ്രക്ഷുബ്ധമായ നാള്‍വഴികള്‍ ഇന്നും നമ്മുടെ ഓര്‍മ്മകളിലുണ്ട്. സമസ്തിപൂരില്‍ വച്ച് അദ്വാനിയെ അറസ്റ്റു ചെയ്തതും തുടര്‍ന്നുണ്ടായ സംഘര്‍ഷഭരിത ദിനങ്ങളും ഇന്നും തത്പര കക്ഷികള്‍ പൊടിപ്പും തൊങ്ങലും വച്ച് ആഘോഷിച്ചു വരുന്നുണ്ട്.

അക്കാലത്തൊരിക്കല്‍ അദ്ദേഹം തിരുവനന്തപുരത്ത് വന്നു. ശ്രീപദ്മനാഭസ്വാമിയുടെ തിരുനടയ്‌ക്ക് മുന്നില്‍, കിഴക്കേക്കോട്ടയില്‍ അദ്വാനി നടത്തിയ പ്രഭാഷണം വിവര്‍ത്തനം ചെയ്യാന്‍ എനിക്കവസരം ലഭിച്ചിരുന്നു. സ്വതേ പ്രഭാഷണങ്ങളില്‍ മിതത്വവും സന്തുലനവും പാലിച്ചു വന്ന അദ്ദേഹത്തിന്റെ പ്രഭാഷണം അന്ന് ‘ഉഗ്രരൂപം’ പൂണ്ടതായിരുന്നു. അതവസാനിച്ചത് ‘മന്ദിര്‍ വഹിം ബനായേംഗേ’ എന്ന പ്രതിജ്ഞയോടെയായിരുന്നു. അതദ്ദേഹം മൂന്ന് തവണ ആവര്‍ത്തിച്ചു.

മുഗള്‍ ആക്രമണകാരികളുടെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന മുസ്ലീംങ്ങള്‍ സ്വമേധയാ തര്‍ക്കമന്ദിരം പൊളിച്ചു മാറ്റി ആ സ്ഥലം ഹിന്ദുക്കള്‍ക്ക് കൈമാറണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. മസ്ജിദ് എന്നവകാശപ്പെടുന്ന സ്ഥലം അതേപടി മാറ്റി സ്ഥാപിച്ച പാരമ്പര്യം തുര്‍ക്കിയിലും ഓര്‍ത്തഡോക്‌സ് സഭക്കാരുടെ പള്ളി അതേപടി കത്തോലിക്കാ കത്തീഡ്രലാക്കിയ ചരിത്രം പോളണ്ടിലുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജന്മസ്ഥാന്‍ മസ്ജിദ് അതേ മാതൃകയില്‍ മാറ്റി സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കിലുള്ള മാര്‍ഗ്ഗം കോടതി വിധിയാണ്. കേന്ദ്രസര്‍ക്കാരോ ഉത്തര്‍പ്രദേശ് സര്‍ക്കാരോ അലഹബാദ് ഹൈക്കോടതിയുടെയോ സുപ്രീം കോടതിയുടയോ മുന്നില്‍ പ്രശ്‌നം അവതരിപ്പിച്ച് തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഒടുവില്‍ അയോദ്ധ്യാ പ്രശ്‌നത്തിന് പരിഹാരമുണ്ടായത് സുപ്രീംകോടതി വിധിയിലൂടെയാണ്. ഇത് അദ്വാനിയുടെ ദീര്‍ഘവീക്ഷണത്തെയും കാര്യങ്ങള്‍ ആഴത്തില്‍ പഠിക്കാനുള്ള ചിന്താഗതിയുടെ ഔന്നിത്യത്തെയും കാണിക്കുന്നു.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആണവ കരാറില്‍ ലോകസഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ എല്‍. കെ. അദ്വാനി നടത്തിയ പ്രസംഗം അന്താരാഷ്‌ട്ര പ്രശസ്തി നേടിയിരുന്നു. നിലവിലെ കരാറിന്റെ പോരായ്‌മകളെ ശക്തമായി എതിര്‍ക്കുമ്പോള്‍ തന്നെ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഈ കരാര്‍ ഇന്ത്യയുടെ താത്പര്യങ്ങള്‍നുസരിച്ച് എങ്ങിനെ മാറ്റുമെന്ന് വിശദീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഒടുവില്‍ നരേന്ദ്രമോദി അത് യാഥാര്‍ഥ്യമാക്കുകയും ചെയ്തു.

1927 നവംബര്‍ എട്ടിന് അന്നത്തെ ഇന്ത്യയിലെ ഏറ്റവും ആസൂത്രിത നഗരമായ കറാച്ചിയിലാണ് ലാല്‍ കൃഷ്ണ അദ്വാനി ജനിച്ചത്. സ്‌കൂള്‍ പഠനകാലത്ത് രാഷ്‌ട്രീയ സ്വയംസേവക സംഘത്തില്‍ ആകൃഷ്ടനാവുകയും അതിന്റെ പ്രവര്‍ത്തനത്തില്‍ വരികയും ചെയ്തു. വിദ്യാര്‍ത്ഥിയെന്ന നിലയില്‍ മിടുമിടുക്കനായിരുന്ന അദ്ദേഹം സ്‌കൂളില്‍ ഒന്നാമനായിരുന്നു. രാജ്യവിഭജന സമയത്ത് രാജസ്ഥാനില്‍ സംഘപ്രചാരകനായിരിക്കെ അദ്ദേഹം കറാച്ചിയില്‍ നിന്ന് നിരവധി ഹിന്ദുക്കളെ രക്ഷപ്പെടുത്തി. അക്കാലത്ത് രാമകൃഷ്ണമഠത്തിന്റെ രാജ്യത്തെ ഏറ്റവും വലിയ ആശ്രമം കറാച്ചിയിലായിരുന്നു. രണ്ടാം വിവേകാനന്ദന്‍ എന്ന പ്രശസ്തിയാര്‍ജ്ജിച്ച ശ്രീ രംഗനാഥാനന്ദ സ്വാമിയുടെ സത്സംഗത്തിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു അന്ന് അദ്വാനി.

അദ്വാനിജി ജനതാ മന്ത്രിസഭയില്‍ വാര്‍ത്താവിനിമയ മന്ത്രിയായിരിക്കെയും പിന്നീട് ബിജെപി ദേശീയ അധ്യക്ഷനായിരിക്കെയും കറാച്ചി സന്ദര്‍ശിച്ചിരുന്നു. താന്‍ പഠിച്ച സെന്റ് പാട്രിക് സ്‌കൂളും അദ്ദേഹം സന്ദര്‍ശിച്ചു. സ്‌കൂളധികൃതര്‍ അദ്ദേഹത്തിന് വലിയ സ്വീകരണമാണ് ഒരുക്കിയത്. മികച്ച വിദ്യാര്‍ഥിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പേരുള്ള മെറിറ്റ് ലിസ്റ്റ് അവര്‍ സമ്മാനിച്ചു. ആ ലിസ്റ്റ് പ്രകാരം എല്ലാ ക്ലാസുകളിലും ഒന്നാമന്‍ ലാല്‍ കൃഷ്ണ അദ്വാനിയായിരുന്നു.

2008 ല്‍ കുടുംബസമേതം അദ്ദേഹത്തെ ദല്‍ഹിയില്‍ സന്ദര്‍ശിക്കാനവസരം ലഭിച്ചു. ഹൃദ്യവും ഊഷ്മളവുമായിരുന്നു പെരുമാറ്റം. ജന്മഭൂമിയുടെ കാര്യം പ്രത്യേക താത്പര്യത്തോടെ അന്വേഷിച്ചു. സഹധര്‍മ്മിണിയെയും മകളെയും പരിചയപ്പെടുത്താനും മറന്നില്ല.

വാജ്‌പേയി മന്ത്രിസഭയിലെ ശക്തന്‍ അദ്ദേഹമാണെന്നെല്ലാവരും പറയുമായിരുന്നു. എന്നാല്‍ നേട്ടങ്ങള്‍ക്കെല്ലാം ചുമതലക്കാരന്‍ അടല്‍ജി തന്നെയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് അദ്ദേഹം വിനയാന്വിതനായി. ഏറ്റവും അര്‍ഹതപ്പെട്ടയാള്‍ക്ക് തന്നെ ഭാരതരത്‌ന നല്‍കാനെടുത്ത തീരുമാനത്തില്‍ ഏറെ സന്തോഷം!

Tags: Bharat Ratnalk advani
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)
Kerala

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

India

അദ്വാനിയെക്കുറിച്ചുള്ള ശശി തരൂരിന്റെ പരാമർശം വ്യക്തിപരം ; നിലപാട് വ്യക്തമാക്കി കോൺഗ്രസ്

മാതാപിതാക്കളായ കൃഷ്ണചന്ദ്, ഗ്യാനിദേവി സഹോദരി ഷീല എന്നിവര്‍ക്കൊപ്പം
Varadyam

അദ്വാനിജിയും കറാച്ചിയും

Varadyam

മൈ ലൈഫ് മൈ കണ്‍ട്രി വായിച്ചപ്പോള്‍

India

ഡോ. മന്‍മോഹന്‍സിങ്ങിന് സ്മാരകം; ഖാര്‍ഗെയുടെ കത്ത് വിരോധാഭാസം: സി.ആര്‍. കേശവന്‍

പുതിയ വാര്‍ത്തകള്‍

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.