കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഓഹരിവിപണിയില്‍ ഇന്ത്യയിലെ പൊതുമേഖല സ്ഥാപനങ്ങളുടെ വില കുതിച്ചുയരുകയായിരുന്നു. ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട ആര്‍വിഎന്‍എല്‍, ആര്‍ഇ സിഎല്‍, ഐആര്‍സിടിസി, ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പറേഷന്‍, ടിറ്റഗാര്‍ഗ് വാഗണ്‍, ഇര്‍കോണ്‍ ഇന്‍റര്‍നാഷണല്‍, റെയില്‍ ടെല്‍, കണ്‍ടെയ്നര്‍ കോര്‍പറേഷന്‍ എന്നീ കമ്പനികളുടെ ഓഹരികളുടെ വില കുതിച്ചുയര്‍ന്നിരുന്നു. അതുപോലെ പ്രതിരോധ മേഖലയിലെ പൊതുമേഖലാ കമ്പനികളായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ്, ഭാരത് ഡൈനാമിക്സ്, കൊച്ചിന്‍ ഷിപ് യാര്‍ഡ്, ബിഇഎംഎല്‍, ഭാരത് ഇലക്ട്രോണിക്സ് എന്നിവയുടെ ഓഹരിവിലകളും ഉയര്‍ന്നിരുന്നു.
അതുപോലെ രാസവളക്കമ്പനിയായ എഫ് എസിടി, സുവാരി അഗ്രൊ, കൊറൊമാണ്ഡല്‍, രാഷ്‌ട്രീയ കെമിക്കല്‍സ് എന്നിവയുടെ ഓഹരികളുടെ വിലയും ഉയര്‍ന്നിരുന്നു. എന്തായാലും ഇതിന് പിന്നില്‍ മോദി സര്‍ക്കാരിന്റെ ചില തന്ത്രങ്ങളുണ്ട്. അതില്‍ ഒന്ന് പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്വകാര്യമേഖലയിലെ ബിസിനുസാകാരെ കൂടി കൊണ്ടുവരിക എന്നതാണ്. ഭൂരിപക്ഷ ഓഹരി പങ്കാളിത്തം നല്‍കാതെ ഒരു ചെറിയ ശതമാനം ഓഹരികള്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് നല്‍കുക എന്നതാണ് ഈ തന്ത്രം. ഇതോടെ ഈ പൊതുമേഖലാ സ്ഥാപനങ്ങളോട് പുറത്തുള്ള ബിസിനസുകാര്‍ക്കും നിക്ഷേപകര്‍ക്കും പൊടുന്നനെ താല്‍പര്യം ജനിക്കുന്നതോടെ കൂടുതല്‍ നിക്ഷേപം എത്തും.
മറ്റൊന്ന് ഈ പൊതുമേഖലാസ്ഥാപനങ്ങള്‍ ഉറങ്ങിക്കിടക്കുന്ന സാധ്യത ഉണര്‍ത്തിയെടുക്കുക എന്നതാണ്. അതിന് ഉത്തമോദാഹരണമാണ് കൊച്ചിന്‍ ഷിപ് യാര്‍ഡിനും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിനും ഉണ്ടായ വളര്‍ച്ച. ഇവിടേക്ക് ഈ സര്‍ക്കാര്‍ കൊണ്ടുവന്ന ബിസിനസ് ശതകോടികളുടേതാണ്. അതില്‍ പ്രധാനമന്ത്രിമോദിയ്‌ക്ക് വലിയ പങ്കുണ്ട്. വിദേശ കപ്പലുകളുടെ അറ്റകുറ്റപ്പണി നടത്താവുന്ന കേന്ദ്രമാക്കി കൊച്ചിന്‍ ഷിപ് യാര്‍ഡിനെ മാറ്റിയെടുത്തു. ഹിന്ദുസ്താന്‍ എയ്റോനോട്ടിക്സില്‍ നിര്‍മ്മിക്കുന്ന മിസൈലുകള്‍ ഇന്ന് ദക്ഷിണ-കിഴക്കന്‍ ഏഷ്യയിലെ രാജ്യങ്ങള്‍ക്ക് വരെ ഇന്ത്യ നല്ല വിലയില്‍ വില്‍ക്കുന്നുണ്ട്. അവിടെ നിന്നു മാത്രമല്ല, വികസിത രാഷ്‌ട്രങ്ങളില്‍ നിന്നുവരെ ഓര്‍ഡറുകള്‍ ഇന്ത്യയ്‌ക്ക് ലഭിക്കുന്നതോടെ എച്ച് എഎല്‍ ശ്രദ്ധാകേന്ദ്രമായി എന്ന് മാത്രമല്ല, ഇതിന്റെ ഓഹരിവില രണ്ട് മടങ്ങാണ് കുതിച്ചുയര്‍ന്നത്.
ഇന്ത്യയുടെ പൊതുമേഖലാസ്ഥാപനങ്ങളില്‍ തിളക്കമാര്‍ന്ന അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത സ്ഥാപനങ്ങളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഒഎന്‍ജിസിയും. ഇവയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ മടിക്കില്ലെന്ന് ശനിയാഴ്ച നിര്‍മ്മല സീതാരാമന്‍ നടത്തിയ പ്രസ്താവന പലരെയും ഞെട്ടിച്ചു. ഇപ്പോള്‍ ഏകദേശം 57-58 ശതമാനത്തോളം ഓഹരിപങ്കാളിത്തമുള്ള കേന്ദ്രസര്‍ക്കാര്‍ 49 ശതമാനം മാത്രം ഓഹരികള്‍ വരെ കൈവശം വെയ്‌ക്കാന്‍ തയ്യാറാണെന്നാണ് നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്. ഇത് വഴി സ്വകാര്യ വ്യവസായികള്‍ക്ക് കൂടി പങ്കാളിത്തം നല്‍കുക വഴി ഈ സ്ഥാപനങ്ങളെക്കൂടി ആകര്‍ഷകമാക്കുകയാണ് ലക്ഷ്യം. അതോടെ ഇവയുടെ ഓഹരി മൂല്യവും ഉയര്‍ത്തുക എന്നതാണ് മോദി സര്‍ക്കാരിന്റെ തന്ത്രം.
“നേരത്തെ പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവില തത്തുല്യമേഖലയിലെ മറ്റ് സ്വകാര്യകമ്പനികളുടേതിനെ അപേക്ഷിച്ച് നന്നേ കുറവായിരുന്നു. പക്ഷെ പൊതുമേഖലാസ്ഥാപനങ്ങളിലേക്ക് സ്വകാര്യമേഖലയിലെ കമ്പനികള്‍ കൂടി എത്തിയതോടെ ഇവയുടെ ഓഹരി വില ഉയര്‍ന്നു. എപ്പോഴും പൊതുമേഖലാകമ്പനികളുടെ ഓഹരി വില ഉയര്‍ത്തി നിര്‍ത്തുകയാണ് ലക്ഷ്യം. “- നിര്‍മ്മല സീതാരാമന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: