തിരുവന്തപുരം: ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം കൂട്ടി. ഇവരുടെ വേതനം 7000 രൂപയാക്കി വര്‍ദ്ധിപ്പിച്ചെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
ഇതുപ്രകാരം 26,125 പേര്‍ക്കാണ് വേതന വര്‍ദ്ധനവിന്റെ ഗുണമുണ്ടാകുന്നത്. രണ്ടു മാസത്തെ വേതന വിതരണത്തിന് 31.35 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ആശ വര്‍ക്കര്‍മാര്‍ക്ക് രണ്ടു മാസത്തെ പ്രതിഫലം വിതരണം ചെയ്യുന്നതിനായി കഴിഞ്ഞ ഡിസംബറില്‍ 26.11 കോടി രൂപയാണ് അനുവദിച്ചിരുന്നത്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പ്രതിഫലം നല്‍കാനാണ് തുക നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: