കൊച്ചി : സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ അഡ്വക്കേറ്റ് ബി.എ ആളൂരിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞു ഹൈക്കോടതി . മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്ന തിങ്കളാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞത്.
ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടില്ലെന്നും മുന്‍കൂര്‍ ജാമ്യഹര്‍ജിയുടെ ആവശ്യമില്ലെന്നും പ്രോസിക്യൂഷന് കോടതിയില്‍ ചൂണ്ടിക്കാട്ടി.നല്കിയ ഫീസ് മടക്കി ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പരാതിക്ക് പിന്നിലെന്നാണ് ആളൂരിന്റെ വാദം.
ബംഗളൂരുവില്‍ ബിസിനസ് ചെയ്യുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശിനിയാണ് പരാതിക്കാരി. എറണാകുളം സെന്‍ട്രല്‍ പൊലീസ് ഐ.പി.സി 354 വകുപ്പുപ്രകാരമാണ് ആളൂരിനെതിരെ കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: