വാരണാസി: ഗ്യാന്‍വാപി പള്ളി സമുച്ചയത്തിന് ചുറ്റും കനത്ത സുരക്ഷക്ക് ഉത്തരവിട്ട് അലഹബാദ് ഹൈക്കോടതി. ഗ്യാന്‍വാപി പള്ളിയിലെ ‘വ്യാസ് കാ തെഖാന’ എന്ന തര്‍ക്ക പ്രദേശത്ത് ഹിന്ദു ഭക്തര്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ അനുമതി നല്കിയ വാരാണസി കോടതി വിധിയെ ചോദ്യം ചെയ്ത് മുസ്ലീം വിഭാഗം അലഹബാദ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വെള്ളിയാഴ്ച സമുച്ചയത്തിന് ചുറ്റും കനത്ത സുരക്ഷാ വലയം രൂപീകരിച്ചത്.
അതേസമയം കോടതി വിധി മസ്ജിദ് കമ്മിറ്റിക്ക് എതിരെയാണ് വന്നത്. ബുധനാഴ്ച വാരണാസി കോടതി പുറപ്പെടുവിച്ച ഉത്തരവ് തുടരാനാണ് ഹൈക്കോടതിയു വിധിച്ചത്. പള്ളിക്കുള്ളിലെ തെക്കെ നിലവറയില്‍ ആരാധന നടത്താന്‍ ഹൈന്ദവര്‍ക്ക് അനുവാദം നല്ക്കുന്നതായിരുന്നു ആ വിധി.
31 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഈ സന്തോഷ നിമിഷം എത്തിയിരിക്കുന്നത്. ഞങ്ങള്‍ എല്ലാവരും സന്തോഷത്തിലാണ്. ഇതുവരെ, വിശ്വനാഥ ക്ഷേത്രത്തിലെ പൂജാരികള്‍ക്ക് മാത്രമേ (തര്‍ക്കപ്രദേശത്ത്) ആരാധന നടത്താനായിരുന്നോളും, എന്നാല്‍ ഇപ്പോള്‍, പുതിയ പൂജാരിമാരെ നിയമിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നും ഹിന്ദുപക്ഷത്തു നിന്നുള്ള ഹര്‍ജിക്കാരനായ സോഹന്‍ ലാല്‍ ആര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: