കാറ്റലോണിയ: സ്വന്തം തട്ടകത്തില്‍ ഒസാസൂനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് എഫ്സി ബാഴ്സിലോണ. ക്ലബ്ബിന്റെ മുന്‍ താരം കൂടിയായ പരിശീലകന് നിലവിലെ സീസണ് അവസാനിക്കുന്നതോടെ സ്ഥാനം ഒഴിയുമെന്ന് പ്രസ്താവിച്ചതിന് പിന്നാലെയെത്തിയ ആദ്യ മത്സരത്തിലാണ് ബാഴ്സയുടെ വിജയം. കളിയുടെ കാല് ഭാഗത്തോളം സമയം ഒസാസൂന പത്ത് പേരായി ചുരുങ്ങി.
67-ാം മിനിറ്റിലാണ് പ്രതിരോധ താരം ഉനായ് ഗാര്‍ഷ്യ ചുവപ്പ് കാര്‍ഡ് കണ്ടത്. അതിന് മുമ്പേ ബാഴ്സ സ്കോര്‍ ചെയ്തിരുന്നു. 63-ാം മിനിറ്റില്‍ ജോവോ കാന്‍സെലോ നല്കിയ ക്രോസിനെ അത്യുഗ്രന്‍ ഹെഡ്ഡറിലൂടെ വിട്ടോര് റോഖ്യു ഗോളാക്കി മാറ്റി.
ജയത്തോടെ 47 പോയിന്റുമായി ബാഴ്സ സീസണില്‍ നാലാം സ്ഥാനത്തിന് ഇളക്കം തട്ടാതെ കാക്കാനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: