കോഴിക്കോട്: രണ്ടുവയസുകാരി കുഴഞ്ഞുവീണു മരിച്ചു. വടകരയിലാണ് സംഭവം.കുറുമ്പയില്‍ കുഞ്ഞാംകുഴി പ്രകാശന്-ലിജി ദമ്പതികളുടെ മകള്‍ ഇവ ആണ് മരിച്ചത്.
കഴിഞ്ഞ രാത്രിയാണ് സംഭവം. കുഞ്ഞ് ഛര്‍ദിച്ചതിനു പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കുഞ്ഞിന് മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലായിരുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: