റിയാദ് : ‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ എന്ന പേരിലുള്ള ഒരു ആഡംബര ട്രെയിൻ സർവീസ് 2025-ഓടെ സൗദി അറേബ്യയിൽ പ്രവർത്തനമാരംഭിക്കും. സൗദി അറേബ്യ റെയിൽവേസ് ആഡംബര ട്രെയിൻ സർവീസുകൾ നടത്തുന്നതിൽ പ്രശസ്തരായ ഇറ്റാലിയൻ ആർസെനാലെ ഗ്രൂപ്പ് എന്നിവർ ചേർന്നാണ് ‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ ട്രെയിൻ സർവീസ് ആരംഭിക്കുന്നത്.
ഇത് മേഖലയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ ട്രെയിൻ സർവീസായിരിക്കും. ഇതുമായി ബന്ധപ്പെട്ട കരാറിൽ സൗദി അറേബ്യ റെയിൽവേസ് സിഇഓ ഡോ. ബാഷർ അൽ മാലിക്, ആർസെനാലെ ഗ്രൂപ്പ് ബോർഡ് സിഇഓ പൗലോ ബർലേറ്റ എന്നിവർ ഒപ്പ് വെച്ചു. റിയാദിൽ നിന്ന് ഹൈൽ വഴി അൽ ഖുറിയത് നഗരത്തിലേക്കുള്ള 770 മൈൽ റെയിൽപാതയിലൂടെ റെയിൽ ക്രൂയിസിങ് സർവീസ് നടത്തുന്നതിനുള്ള കരാറിലാണ് ഇവർ ഒപ്പ് വെച്ചത്.
പരമാവധി എൺപത് യാത്രികരെ വഹിക്കാനാകുന്ന ഈ ട്രെയിനിൽ 40 അത്യാഢംബര കാബിനുകൾ ഉണ്ടായിരിക്കും. ഈ ട്രെയിൻ 2025 നവംബറോടെ സർവീസ് ആരംഭിക്കുമെന്നാണ് നിലവിൽ അധികൃതർ നൽകുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: