സുരേഷ് ഗോപിയെ കുറിച്ച് അടുത്തിടെ മൂവി വേൾഡ് മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിൽ രമേഷ് പിഷാരടി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. സുരേഷ് ഗോപി എന്ന വ്യക്തി ലോകത്ത് ഒരാളോട് മാത്രമെ ദ്രോഹം ചെയ്തിട്ടുള്ളൂ.
അത് അദ്ദേഹത്തോട് മാത്രമാണെന്ന് പറഞ്ഞാണ് പിഷാരടി സംസാരിച്ച് തുടങ്ങുന്നത്. ‘സുരേഷേട്ടന്‍ ചെയ്യുന്നതും പറയുന്നതുമായ കാര്യം കൊണ്ട് അദ്ദേഹത്തിന് തന്നെയാണ് പലപ്പോഴും തിരിച്ചടികള്‍ ഉണ്ടാവുന്നത്. വേറെ ആര്‍ക്കും അദ്ദേഹം ഉപദ്രവം ചെയ്തിട്ടില്ല. മറിച്ച് പലരെയും സഹായിച്ചിട്ടുണ്ട്.
എന്റെ പടമൊക്കെ ഇറങ്ങുന്ന സമയത്തും മിമിക്രി സംഘടനയിലും എല്ലാം സുരേഷ് ഗോപി ചേട്ടന്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. രാഷ്‌ട്രീയം ഓരോരുത്തരുടെ വിശ്വാസമാണ്. അതും വ്യക്തിത്വവും കൂട്ടിക്കുഴയ്‌ക്കാന്‍ കഴിയില്ല. നല്ല ഒരു മനുഷ്യനാണ് എന്നതിനപ്പുറം ആളുകളുടെ വ്യക്തിത്വത്തെ കുറിച്ചോ രാഷ്‌ട്രീയത്തെ കുറിച്ചോ പറയാന്‍ ഞാനാളല്ല’, എന്നാണ് രമേഷ് പിഷാരടി പറഞ്ഞത്.
സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിന് കുടുംബസമേതം എത്തിയാണ് രമേഷ് പിഷാരടി സംബന്ധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: