ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജീത് ശ്രീനിവാസനെ നിരോധിത പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദികള്‍ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി ഇന്ന്. രാവിലെ 11ന് ആദ്യ കേസായി പരിഗണിക്കാനാണ് സാധ്യത. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയാണ് വിധി പറയുക. കോടതി പരിസരം ശക്തമായ പോലീസ് സംരക്ഷണത്തിലാണ്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സുരക്ഷ.
ആദ്യഘട്ട കുറ്റപത്രത്തിലെ 15 പ്രതികളും കുറ്റക്കാരാണെന്നും, ഇവര്‍ക്കെതിരേ കൊലപാതകക്കുറ്റം നിലനില്‍ക്കുമെന്നും കോടതി നേരത്തേ കണ്ടെത്തിയിരുന്നു. കേരള പോലീസിന്റെ അടുത്ത കാലത്തെ അന്വേഷണങ്ങളില്‍ ഗൂഢാലോചന നടത്തിയവര്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രതികള്‍ക്കുമെതിരെ കൊലപാതകക്കുറ്റം നിലനില്‍ക്കുന്ന അപൂര്‍വ കേസായി ഇത്. അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നില്‍ രണ്‍ജീതിനെ ഭീകരവാദികള്‍ കൊലപ്പെടുത്തിയത് 2021 ഡിസംബര്‍ 19ന് രാവിലെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: