ബെയ്ജിങ് : ബംഗ്ലാദേശ് പ്രധനമന്ത്രി ഷെയ്ഖ് ഹസീനയെ ഔദ്യോഗിക സന്ദർശനത്തിന് ക്ഷണിച്ച് ചൈന. ചൈനയുടെ അംബാസഡറായ യാവേ വെൻ ബംഗ്ലാദേശി വിദേശകാര്യ മന്ത്രി ഹസൻ മഹമ്മദുമായി നടത്തിയ കഴിക്കാഴ്ചയിലാണ് ഒദ്യോഗിക സന്ദർശനത്തിനുള്ള ക്ഷണം ലഭിച്ചത്.
ബംഗ്ലാദേശി നാഷണലിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിനെ തുടർന്ന് ഹസീനയുടെ അവാമി ലീഗ് ജനുവരി 7 ന് വീണ്ടും ഭരണത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. അധികാരത്തിലേറിയതിന് ശേഷമാണ് യാവേ വെൻ, ഹസൻ മുഹമ്മദുമായി കൂടിക്കാഴ്ച നടത്തിയത്. ഇരു നേതാക്കൾക്കും ഉചിതമാക്കുന്ന സമയം ബെയ്ജിങ് സന്ദർശനം നടത്തുമെന്ന് ഹസൻ മുഹമ്മദ് പറഞ്ഞു.
2019 ജൂലൈ ഒന്ന് മുതൽ ആറ് വരെ ഹസീന ചൈന സന്ദർശിച്ചിരുന്നു. ഇതിനു പുറമെ ദലിയാനിൽ സംഘടിപ്പിച്ച പതിമൂന്നാമത് സമ്മർ ദാവോസ് ഫോറത്തിലും അവർ പങ്കെടുത്തിരുന്നു. ഷെയ്ഖ് ഹസീനയുമായി മികച്ച ബന്ധം തുടരാനാണ് ചൈന എപ്പോഴും താത്പര്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ചൈനീസ് പ്രസിഡൻ്റ് സി ജിൻപിൻ ഹസീനയെ അനുമോദിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമായി കൊണ്ടു പോകണമെന്നും അറിയിച്ചിരുന്നു.
അതേ സമയം ബംഗ്ലാദേശി നാഷണലിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചപ്പോൾ ഭാരതം തങ്ങൾക്കൊപ്പം നിലയുറപ്പിച്ചെന്ന് അവാമി ലീഗ് ജനറൽ സെക്രട്ടറിയും മന്ത്രിയുമായ ഉബൈദുൽ ഖാദറിന്റെ പ്രസ്താവനയ്‌ക്ക് ശേഷമാണ് ചൈനീസ് ഭരണാധികാരിയുടെ അനുമോദനം എത്തിയത്.
ഭാരതവുമായി ബംഗ്ലാദേശിന് യാതെരു തരത്തിലുമുളള പ്രശ്നങ്ങളും ഇല്ലെന്ന് ഉബൈദുൽ ഖാദർ വ്യക്തമാക്കി. ഭാരതവും ചൈനയും തങ്ങൾക്ക് ഒരുപോലെ സഹായകരമാണെന്നാണ് ബംഗ്ലാദേശി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: