ന്യൂദല്‍ഹി: നിതീഷ് കുമാര്‍ കൂടി എന്‍ഡിഎ ക്യാമ്പില്‍ എത്തിയതോടെ 2024 മോദിയുടെ കയ്യില്‍ ഭദ്രമാണ്. ബീഹാറിലെ മഹാഘട് ബന്ധന് എല്ലാതരത്തിലും അസ്വസ്ഥതയായിരുന്നെങ്കിലും ഇപ്പോള്‍ ആ വലിയ കാര്മേഘമാണ് ഒഴിഞ്ഞുപോയത്.
ആകെ 40 ലോക് സഭാ സീറ്റുകളാണ് ബീഹാറില്‍ ഉള്ളത്. 2014ല്‍ ബിജെപിയും നിതീഷ് കുമാറിന്റെ ജെഡിയു സഖ്യവും ചേര്‍ന്ന് 31 സീറ്റുകള്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ 2019ല്‍ ആകട്ടെ ബിജെപിയും നിതീഷ് കുമാറിന്റെ ജെഡിയു സഖ്യവും ചേര്‍ന്ന് വാരിയത് 40ല്‍ 39 സീറ്റുകളാണ്. 2024ല്‍ മിക്കവാറും 2019 ആവര്‍ത്തിക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു.
കൂടുതല്‍ സീറ്റുകള്‍ക്കായി തമിഴ്നാടിനെയും കേരളത്തെയും കൂടി മുറുകെപ്പിടിക്കാന്‍ ശ്രമിക്കുന്ന മോദിയ്ക്ക് ഇനി അധികം ആശങ്കകളില്ലാതെ മൂന്നാംവട്ടം ഭരണമുറപ്പിക്കാന്‍ കഴിയും. ബീഹാറിലാകട്ടെ മാഞ്ചിയുടെ എച്ച് എഎമ്മും രാംവിലാസ് പസ്വാന്റെ മകനും മോദിയ്ക്കൊപ്പമുണ്ട് എന്നതും വലിയ അനുഗ്രഹമാണ്.
ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളിലെ- മധ്യപ്രദേശ്, ഛത്തീസ് ഗഢ്, രാജസ്ഥാന്- വിജയത്തോടെ മോദി കൂടുതല്‍ ശക്തനായി മാറിയിരുന്നു. പ്രധാന പ്രതിപക്ഷമുന്നണിയായ ഇന്ത്യാ ശഖ്യത്തിലെ ശിഥിലമായ സ്ഥിതിയും മോദിയുടെ സാധ്യത മുമ്പെങ്ങുമില്ലാത്ത വിധം വര്‍ധിപ്പിച്ചു. പഞ്ചാബില്‍ ആം ആദ്മിയും ബംഗാളില്‍ മമത ബാനര്‍ജിയും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്രയ്ക്കാകട്ടെ ജനങ്ങളെ ആകര്‍ഷിക്കാനും കഴിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: