ബജാജ് ചേതക് സ്കൂട്ടര്‍ ഒരു കാലത്ത് ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കിടയില്‍ വിശ്വാസ്യതയുടെ പര്യായമായിരുന്നു. 1995-98 കാലഘട്ടത്തില്‍ ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന സ്കൂട്ടറുകളില്‍ 75 ശതമാനവും ബജാജ് ചേതക് ആയിരുന്നു. ഒരു ഇടവേളയ്‌ക്ക് ശേഷം 2020 ജനവരിയിലാണ് പഴയ ഗൃഹാതുര ഓര്‍മ്മയുണര്‍ത്തി വീണ്ടും ബജാജ് ചേതക് ഇന്ത്യന്‍ സ്കൂട്ടര്‍ വിപണിയില്‍ എത്തിയത്. പക്ഷെ ഇക്കുറി ഇലക്ട്രിക് സ്കൂട്ടറായാണ് ബജാജ് ചേതക് എത്തിയത്. അതിവേഗം വളരുന്ന ഇലക്ട്രിക് സ്കൂട്ടറിന്റെ വിപണിയില്‍ 2023 സാമ്പത്തിക വര്‍ഷം (2022 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് വരെ) 31,548 യൂണിറ്റുകള്‍ വിറ്റു. വില്‍പനയുടെ കാര്യത്തില്‍ 284 ശതമാനം വളര്‍ന്നു.
മികച്ച ഡിസൈനും മെക്കാനിക്കല്‍ മികവും കാരണം വിപണിയില്‍ നല്ല സ്വീകാര്യത ബജാജ് ഇ-സ്കൂട്ടറിനുള്ളത്. നടപ്പു സാമ്പത്തിക വര്‍ഷമെടുത്താല്‍, 2023 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലഘട്ടം മാത്രമെടുത്താല്‍ 75,999 യൂണിറ്റുകള്‍ വിറ്റു. 2020 ജനവരി മുതല്‍ 2023 ഡിസംബര്‍ വരെയുള്ള കഴിഞ്ഞ നാല് വര്‍ഷത്തെ കണക്കെടുത്താല്‍ 1,17,208 യൂണിറ്റുകളാണ് നിരത്തില്‍ ഇറക്കിയത്.
ഈ സാമ്പത്തിക വര്‍ഷത്തിലെ അവസാന ത്രൈമസകാലഘട്ടത്തില്‍ (2024 ജനവരി മുതല്‍ 2024 മാര്‍ച്ച വരെ) മികച്ച വില്‍പനയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 2024 ജനവരിയില്‍ മാത്രം 15,000 സ്കൂട്ടറുകള്‍ വിറ്റുപോയി. വിപണിയില്‍ ഇപ്പോള്‍ വിശ്വാസ്യത നേടിക്കഴിഞ്ഞ ഒല ഇലക്ട്രിക്, എയ്ഥര്‍ എന്നീ കമ്പനികളുമായാണ് ചേതക് ഏറ്റുമുട്ടുന്നത്.
1.35 ലക്ഷം രൂപയാണ് പുതിയ പരിഷ്കരിച്ച ബജാജ് ചേതക് ഇ-സ്കൂട്ടറിന്റെ വില. മുന്‍പ് ഉണ്ടായിരുന്ന മോഡലിന്റെ വില 1.20 ലക്ഷം മാത്രമായിരുന്നു. പുതിയ ബാറ്ററി 3.2 കിലോവാട്ടാണ്. 4.3 മണിക്കൂര്‍ നേരം ചാര്‍ജ്ജ് ചെയ്താല്‍ ഫുള്‍ ചാര്‍ജാകും. ഒറ്റ ഫുള്‍ ചാര്‍ജില്‍ 127 കിലോമീറ്റര്‍ ദൂരം ഓടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: