താനൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നിലപാടിനെതിരെ മഹിളാ ഐക്യവേദി. സ്ത്രീ സമൂഹത്തെ ഉണര്‍ത്താനും സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നയങ്ങളെ ചെറുക്കാനും ജില്ലാ തലങ്ങളില്‍ വനിതാ കൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍ മഹിളാ ഐക്യവേദി സമ്പൂര്‍ണ സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. വിവിധ ഹിന്ദു സാമുദായിക വനിതാ സംഘടനകളുടെ നേതാക്കള്‍ ഇതില്‍ പങ്കെടുക്കും.
മഹിളാ ഐക്യവേദി സമ്പൂര്‍ണ സംസ്ഥാന സമിതി യോഗം തിരൂര്‍ കോ ഓപ്പറേറ്റിവ് കോളജ് റിട്ട. പ്രിന്‍സിപ്പല്‍ നിര്‍മല കുട്ടി ഉദ്ഘാടനം ചെയ്തു.
നിത്യേനയെന്നോണം ആത്മഹത്യകള്‍ പെരുകുകയും സ്ത്രീകള്‍ക്ക് നീതി നിഷേധിക്കപ്പെടുകയും ചെയ്യുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. നിയമപരമായ നടപടികള്‍ സ്വീകരിക്കേണ്ട സര്‍ക്കാര്‍ നിഷ്‌ക്രിയമാണ്.
വണ്ടിപ്പെരിയാറിലും വാളയാറിലും പെണ്‍കുട്ടികള്‍ക്ക് നീതി നിഷേധിക്കപ്പെട്ടു. ഭരണക്കാരും പാര്‍ട്ടിക്കാരും ഇതിന് ഒത്താശ ചെയ്യുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥതലത്തില്‍ ഉണ്ടായ തെറ്റായ നിലപാട് കൊണ്ട് മരണപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടറും ഉള്ളത് കേരളത്തിലാണ്. മദ്യവും മയക്കുമരുന്നും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും യുവത്വത്തെ നിയന്ത്രിക്കുന്ന സാഹചര്യമാണുള്ളതെന്ന് യോഗം അഭിപ്രായപ്പെട്ടു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി.
മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദുമോഹന്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ദേവകി ടീച്ചര്‍, ഉദ്ഘാടന പ്രസംഗം നടത്തി. ഹിന്ദു ഐക്യ വേദി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പി. ഹരിദാസ്, കെ. ഷൈനു, ജനറല്‍ സെക്രട്ടറിമാരായ ഓമന മുരളി, ഷീജ ബിജു, ഖജന്‍ജി രമണി ശങ്കര്‍, പ്രൊഫസര്‍ സിന്ധു രാജീവ്, വൈസ് പ്രസിഡന്റുമാരായ രത്‌ന എസ്. ഉണ്ണിത്താന്‍, ജയ സതീഷ്, പി.കെ. വത്സമ്മ, പി. സൗദമിനി. സെക്രട്ടറിമാരായ സൂര്യ പ്രേം, ഉഷാദേവി, ഗിരിജകുമാരി, പി.കെ. ഗിരിജ, യമുന വത്സന്‍, ഗീത ഉദയ ശങ്കര്‍, അലീന പൊന്നു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: