പ്രതിസന്ധികള്‍ മറികടന്ന് യെസ് ബാങ്ക് ലാഭത്തിലേക്ക് കുതിക്കുന്നു. ഡിസംബറില്‍ അവസാനിക്കുന്ന ത്രൈമാസത്തില്‍ യെസ് ബാങ്കിന്റെ അറ്റ ലാഭം 231 കോടി.
അതേ സമയം കിട്ടാക്കടം പക്ഷെ രണ്ട് ശതമാനത്തില്‍ തന്നെ നില്ക്കുന്നു എന്ന ആശങ്കയുണ്ട്. ഇപ്പോള്‍ 24 രൂപ 90 പൈസയാണ് യെസ് ബാങ്ക് ഓഹരി വില. ഇത് ഉയരുമെന്ന അഭ്യൂഹം ഉള്ളതിനാല്‍ സമൂഹമാധ്യമങ്ങളില്‍ ഈ വാര്‍ത്ത വലിയ തോതില്‍ പങ്കുവെയ്ക്കപ്പെടുന്നുണ്ട്.
യെസ് ബാങ്കിന്റെ ആസ്തിയുടെ ഗുണനിലവാരം വര്‍ധിച്ചിട്ടുണ്ടെന്നും അത് യെസ് ബാങ്കിനെ സുസ്ഥിര സ്ഥിതിയിലേക്ക് നയിക്കുമെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: