തിരുവനന്തപുരം: ശശി തരൂര്‍ ഇനി രാമക്ഷേത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചാലും ശശി തരൂരിന്റെ ഇരട്ടത്താപ്പ് ജനങ്ങള്‍ മനസ്സിലാക്കുമെന്ന് ശ്രീജിത് പണിയ്ക്കര്. അയോധ്യാരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയെ ബഹിഷ്കരിച്ച കോണ്‍ഗ്രസിനെ ശശി തരൂര്‍ എതിര്‍ത്തില്ല. ഇനി അദ്ദേഹം തിരുവനന്തപുരത്തെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചാല്‍ അത് വോട്ടിന് വേണ്ടിയാണെന്ന് ജനം തിരിച്ചറിയുമെന്നും ശ്രീജിത് പണിയ്ക്കര് പറഞ്ഞു.
सियावर रामचंद्र की जय 🙏 pic.twitter.com/pwWTjCm5NA
— Shashi Tharoor (@ShashiTharoor) January 22, 2024
ടിവി ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്രീജിത് പണിയ്ക്കര്. കോണ്‍ഗ്രസ് അയോധ്യക്ഷേത്രപ്രാണപ്രതിഷ്ഠാച്ചടങ്ങ് ബഹിഷ്കരിച്ചപ്പോള്‍ അതിനെ ശശി തരൂര്‍ പരസ്യമായി എതിര്‍ത്തില്ല. തിരുവനന്തപുരത്ത് നല്ലൊരു ശതമാനം നായര്‍ വോട്ടുകള്‍ ഉണ്ടെന്ന് ശശി തരൂരിനറിയാം. അവരാകട്ടെ അയോധ്യരാമക്ഷേത്രത്തിന് അനുകൂലമായ നിലപാടെടുത്തവരുമാണ്. അതുകൊണ്ടാണ് ശശി തരൂര്‍ വീണ്ടും ക്ഷേത്രങ്ങളുമായി ഇറങ്ങിയിരിക്കുന്നത്. – ശ്രീജിത് പണിയ്ക്കര് പറഞ്ഞു.
അയോധ്യയില്‍ പ്രതിഷ്ഠിക്കുന്നത് രാഷ്ട്രീയരാമനെ ആണെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നതാണ്. എന്നിട്ടും ശശി തരൂര്‍ ആ രാമവിഗ്രഹത്തിന്റെ ചിത്രമാണ് തന്റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ചത്. ഇത് വോട്ട് ബാങ്ക് രാഷ്ട്രീയം മുന്നില്‍ കണ്ട് മാത്രമാണ്.- ശ്രീജിത് പണിയ്ക്കര് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: