തിരുവനന്തപുരം: ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ എസ് എഫ്ഐ പ്രവര്‍ത്തകരായ ആസിഫും ബുഹാരിയും വിഷ്ണുവുമെല്ലാം ഇനി മാസങ്ങളോളം അഴിയെണ്ണേണ്ടിവരും. കാരണം ഗവര്‍ണറെ വഴിതടഞ്ഞ കുറ്റത്തിനാണ് ഗവര്‍ണര്‍ തന്നെ നിര്‍ദേശിച്ചതനുസരിച്ച് ചടയമംഗലം പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ആസിഫ്, ഫവാസ്, അരവിന്ദ്, വിഷ്ണു, മുഹമ്മദ്, അഭിജിത്, ബുഹാരി, മുസാഫിര്‍, ബിനില്‍, അഭിനന്ദ്, അഫ്സല്‍ന, ആര്യ പിന്നെ കണ്ടാലറിയുന്ന ബാക്കിയുള്ളവര്‍ എന്നിവരുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഗവര്‍ണ്ണര്‍ക്കെതിരെ പ്രതിഷേധ സമരം ചെയ്തോളൂ, അറസ്റ്റ് ചെയ്താലുംചടയമംഗലം പൊലീസ് സ്റ്റേഷനില്‍ എത്തിയാല്‍ പിന്നെ കാര്യങ്ങളെല്ലാം നമ്മുടെ പൊലീസ് നോക്കിക്കോളും എന്നായിരുന്നു ഇവര്‍ക്ക് സിപിഎം നേതാക്കളും ചില മന്ത്രിമാരും നല്കിയ ഉറപ്പ്. പക്ഷെ വാര്‍ത്തയായതോടെ ഇനി പൊലീസ് ഏമാന്മാര്ക്കും ഇവരെ എളുപ്പത്തില്‍ സ്റ്റേഷനില്‍ നിന്നും പുറത്തുകൊണ്ടുപോകാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
തനിക്കെതിരെ പ്രതിഷേധിച്ച എസ് എഫ്ഐക്കാര്‍ക്കെതിരെ എഫ് ഐആര്‍ ഇട്ട് അറസ്റ്റ് ചെയ്താല്‍ മാത്രമേ താന്‍ കൊല്ലത്തെ നിലമേല്‍ നിന്നും അടുത്ത പരിപാടി നടക്കുന്ന ഇടത്തേക്ക് നീങ്ങൂ എന്ന് ഗവര്‍ണര്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് പൊലീസിന് എസ് എഫ്ഐക്കാര്‍ക്കെതിരെ എഫ് ഐആര്‍ ഇടേണ്ടി വന്നത്. ഒരു മണിക്കൂറിനകം ഐപിസി 124 അടക്കമുള്ള വകുപ്പുകള്‍ എഫ്ഐആറില്‍ ചേര്‍ത്ത് പൊലീസ് കേസെടുത്തു. ജാമ്യമില്ലാത്ത വകുപ്പായതിനാല്‍ ചടയമംഗലം പൊലീസില്‍ നിന്നും ജാമ്യമെടുക്കാനാവില്ല. ഈ എഫ് ഐആര്‍ ഗവര്‍ണറുടെ സ്റ്റാഫ് വിശദമായി പരിശോധിക്കുകയും ചെയ്തു. ഇതോടെ കുറ്റവാളികളായ എസ്എഫ്ഐക്കാരുടെ പേരുവിവരങ്ങള്‍ പുറത്തായി. പ്രതികളായ എസ് എഫ് ഐക്കാരുടെ ലിസ്റ്റ് ഗവര്‍ണര്‍ കേന്ദ്രസര്ക്കാരിനയയ്ക്കും.
ചടയമംഗലം പൊലീസ് സ്റ്റേഷനില്‍ എത്തിയാല്‍ ഉടനെ നേതാക്കള്‍ പുറത്തിറക്കും, പിന്നീട് മാലയിട്ട് സ്വീകരിച്ച് നഗരപ്രദക്ഷിണം നടത്തി ഉച്ചത്തില്‍ പ്രതിഷേധമുദ്രാവാക്യം വിളിച്ച് ഷൈന്‍ ചെയ്യാം എന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന എസ് എഫ്ഐക്കാര്‍ക്ക് തെറ്റി. ജാമ്യം നല്കാന് കഴിയില്ലെന്ന് പൊലീസ് തന്നെ ഇവരോട് വ്യക്തമാക്കിയതോടെ ഒരു വനിതാ സഖാവ് പൊട്ടിക്കരഞ്ഞതായും പറയുന്നു. എന്തായാലും ഗവര്‍ണര്‍ക്കെതിരായ അക്രമസമരത്തില്‍ പങ്കെടുത്ത ബാക്കിയുള്ളവരെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കണ്ടുപിടിച്ച് ഉള്ളിലാക്കുമെന്നറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: