Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പത്മശ്രീ കിട്ടി; ഉടനെ ഗൗരീലക്ഷ്മീബായി തമ്പുരാട്ടിയ്‌ക്കെതിരെ സൈബര്‍ സഖാക്കള്‍ അറ്റാക്ക് തുടങ്ങി

പത്മശ്രീ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ഗൗരീ ലക്ഷ്മീബായിയ്‌ക്കെതിരെ സൈബര്‍ സഖാക്കള്‍ സമൂഹമാധ്യമങ്ങളില്‍ ആക്രമണം തുടങ്ങി. കലാ-സാഹിത്യരംഗങ്ങളിലെ വിശിഷ്ട സേവനത്തിനാണ് അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മീബായിയെ പത്മശ്രീ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2024, 10:57 pm IST
in Kerala

തിരുവനന്തപുരം: പത്മശ്രീ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ഗൗരീ ലക്ഷ്മീബായിയ്‌ക്കെതിരെ സൈബര്‍ സഖാക്കള്‍ സമൂഹമാധ്യമങ്ങളില്‍ ആക്രമണം തുടങ്ങി. കലാ-സാഹിത്യരംഗങ്ങളിലെ വിശിഷ്ട സേവനത്തിനാണ് അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മീബായിയെ പത്മശ്രീ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.

അശ്വതി തിരുന്നാള്‍ ഗൗരിലക്ഷ്മീബായിയുടെ ചില നിലപാടുകള്‍ തന്നെയാണ് സൈബര്‍ സഖാക്കളെ ചൊടിപ്പിക്കുന്നത്. പലപ്പോഴും ഹിന്ദു അനുകൂല നിലപാടുകള്‍ കൂസലില്ലാതെ അവര്‍ പ്രകടിപ്പിക്കാറുണ്ട്. അവശ്യമെന്ന് തോന്നുന്നെങ്കില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെയും വിമര്‍ശിക്കാന്‍ അവര്‍ മറക്കാറില്ല.

അങ്ങിനെ ഒരു സന്ദര്‍ഭം ഈയിടെ ഉണ്ടായി. ക്ഷേത്രപ്രവേശന വിളംബരത്തിന് മുന്‍കൈ എടുത്തവരെ നവോത്ഥാന കേരളം ബോധപൂര്‍വ്വം മറന്നുവെന്ന് ഈയിടെ ഗൗരിലക്ഷ്മീബായി പ്രസംഗിച്ചത് കമ്മ്യൂണിസ്റ്റുകാരെ ചൊടിപ്പിച്ചിരുന്നു. “ഇത്തരത്തിലുള്ള(ക്ഷേത്രപ്രവേശന വിളംബരം) പ്രഖ്യാപനങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഭരിച്ചിരുന്ന രാജവംശങ്ങളും നടത്തിയിരുന്നു. ജയംസിംഹ ദേവന്റെ ഭരണകാലത്ത് കിണറുകളും കുളങ്ങളും എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. തടസ്സപ്പെടുത്തുന്നവരെ ശിക്ഷിക്കാനും രാജാവ് ഉത്തരവ് നല്‍കി. യുനസ്‌കോയുടെ പത്തൊമ്പത് ലോക പൈതൃക കലകളില്‍ കൂടിയാട്ടം സ്ഥാനം പിടിച്ചു. കൂടിയാട്ടം കലയായി കൊണ്ടുവന്നത്  ഒമ്പതാം നൂറ്റാണ്ടിലെ കുലശേഖരപെരുമാളായിരുന്നു. പെരുമാള്‍ ജാതി നോക്കാതെ നങ്യാര്‍വംശത്തില്‍പ്പെട്ട സ്ത്രീയെ ആയിരുന്നു വിവാഹം കഴിച്ചത്. അതിലൂടെ കൂടിയാട്ടത്തെ കലയെന്ന നിലയില്‍ പ്രോത്സാഹിപ്പിച്ചു. ഇത്തരത്തിലുള്ള വളരെയധികം ശ്രദ്ധിക്കപ്പെട്ട ചരിത്ര സംഭവങ്ങള്‍ക്കല്ലാം പിന്നീട് അവകാശികള്‍ വേറെ വന്നു.”- ഗൗരിലക്ഷ്മീബായിയുടെ ഈ പ്രസംഗം സൈബര്‍ സഖാക്കള്‍  വലിയ വിവാദമാക്കി മാറ്റിയിരുന്നു.

“നവോത്ഥാന കേരളം ആദ്യം ചിന്തിക്കേണ്ടത് ശങ്കരാചാര്യരെ കുറിച്ചാണ്. ശങ്കാചാര്യരെക്കുറിച്ച് എങ്ങും ഇപ്പോള്‍ ചര്‍ച്ചയില്ല. വിദേശത്തു പോയാല്‍ മലയാളം സംസാരിക്കില്ല. മുണ്ട് ഉടുക്കേണ്ട രീതി പോലും മറന്നു പോകുന്നു.”- ഗൗരിലക്ഷ്മീബായിയുടെ ഈ പ്രസംഗവും കമ്മികളെ പ്രതിരോധത്തിലാക്കുന്ന ഒന്നായിരുന്നു.

“സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയമെന്ന് പറഞ്ഞത് എല്ലാവരും പറഞ്ഞു നടക്കുന്നു. വിവേകാനന്ദന്റെ കാലത്ത്  ഉത്തരേന്ത്യയിലും ബംഗാളിലും കേരളത്തേക്കാള്‍ ജാതി വ്യവസ്ഥ അതിഭീതിജനകമായിരുന്നു. എന്നാല്‍ സ്വാമിവിവേകാനന്ദന്‍ പറഞ്ഞത് കേരളത്തെക്കുറിച്ച് മാത്രമെന്നാണ് പ്രചരണം. അതിനെ സാധൂകരിക്കാന്‍ നവോത്ഥാനകേരളത്തിലെ സാംസ്‌ക്കാരിക നായകന്മാര്‍ മത്സരിച്ചു” അശ്വതിതിരുനാള്‍ ഗൗരിലക്ഷ്മിബായിയുടെ ഈ പ്രസ്താവനയും ഇടത് നവോത്ഥാനക്കാരെ ചൊടിപ്പിച്ചിരുന്നു.

എന്ത് സംഭാവന നല്‍കിയതിനാണ് ഗൗരിലക്ഷ്മിബായിയ്‌ക്ക് പത്മശ്രീ നല്‍കിയത് എന്നാണ് സൈബര്‍ സഖാക്കള്‍ ഉയര്‍ത്തുന്ന ചോദ്യം. ബിരിയാണിച്ചെമ്പില്‍ നിന്നും സ്വര്‍ണ്ണമുണ്ടാക്കുന്ന വിദ്യ കണ്ടുപിടിച്ച കേരളത്തിലെ പിവി എന്ന ആല്‍കെമിസ്റ്റിനാണോ പത്മശ്രീ കൊടുക്കേണ്ടത് എന്ന തരത്തിലുള്ള തിരിച്ചടികളും സഖാക്കള്‍ക്ക് നേരെ ഉയരുന്നുണ്ട്. കരിമണലില്‍ നിന്നും മാസപ്പടിയും ലാവ് ലിന്‍ നിന്നും ലൈഫ് മിഷനില്‍ നിന്നും കോടികളും ഉണ്ടാക്കുന്ന ജാലവിദ്യക്കാര്‍ക്കാണോ പത്മശ്രീ നല്‍കേണ്ടതെന്ന മറുചോദ്യവും ഉയരുന്നു. മന്ത്രിസ്ഥാനം ലവ് ജിഹാദിലൂടെ എന്ന ജാലവിദ്യ പ്രയോഗിച്ചയാള്‍ക്ക് പത്മശ്രീ നല്‍കണോ എന്ന പരിഹാസവും സൈബര്‍ സഖാക്കള്‍ക്കെതിരെ ഉയരുന്നുണ്ട്.

 

Tags: ArtCultureAshwati Thirunal Gauri Lakshmi BhaiGauri LakshmibaiPadmashripadmashri2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമ്പത്ത്, സന്താനം, സംസ്‌കാരം, സംഘടന ഇവ നാലിലും ഉറച്ച് നില്‍ക്കണം: സ്വാമി വേദാമൃതാനന്ദപുരി

Kerala

കേരള ‘കേരളം’ ആയി; തലസ്ഥാനത്ത് നാളെ സ്വത്വാന്വേഷണ വിചാര സഭ

Thiruvananthapuram

വരയും കവിതകളും കഥകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് മഞ്ജലിക യാത്രയായി..

India

സംസ്‌കാരവും ധാര്‍മ്മികതയുമാണ് സംഘ പ്രവര്‍ത്തനത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

ഓരോ നിമിഷവും രാഷ്‌ട്രത്തിനുവേണ്ടി ജീവിക്കണം; രാഷ്‌ട്രീയ സ്വാതന്ത്ര്യം കൊണ്ടുമാത്രം രാഷ്‌ട്രത്തിന്റെ ഭാവി സുരക്ഷിതമാകില്ല- സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍

പുതിയ വാര്‍ത്തകള്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.