ന്യൂദല്‍ഹി: രാഷ്‌ട്രീയ നിലപാടുകളൊന്നും വ്യക്തമാക്കാത്ത നടിയായ രേവതി അയോധ്യയിലെ രാമക്ഷേത്രത്തെയും ബാലകരാമവിഗ്രഹമായ രാംലല്ലയെയും ഏറ്റെടുത്ത് നടത്തിയ സമൂഹമാധ്യമപോസ്റ്റോടെ നടി ബിജെപിയ്‌ക്ക് വേണ്ടി തമിഴ്നാട്ടില്‍ മത്സരിയ്‌ക്കുമോ എന്ന അഭ്യൂഹം ഉയരുകയാണ്.
ജയ് ശ്രീറാം വിളിയോട് കൂടിയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഇന്‍സ്റ്റഗ്രാം പേജില്‍ രം ലല്ലയുടെ ചിത്രം പങ്കുവെച്ചത്. ഇത് മലയാളത്തില്‍ കമ്മികളുടെയും ജിഹാദികളുടെയും കുരുപൊട്ടിക്കുന്നതായിരുന്നു രേവതിയുടെ ഈ നിലപാട്.
“മറക്കാനാവാത്ത ഒരു ദിവസമായിരുന്നു ഇന്നലെ. രാം ലല്ലയുടെ വശീകരിക്കുന്ന മുഖം കാണുമ്പോൾ എനിക്ക് തോന്നുന്ന ഈ ആവേശം എന്റെ ഉള്ളിൽ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ ഉള്ളിൽ എന്തോ വല്ലാത്ത മാറ്റം, അത്യധികം സന്തോഷം തോന്നി. ഹിന്ദുവായി ജനിച്ചതിനാൽ നാം നമ്മുടെ വിശ്വാസങ്ങൾ നമ്മിൽത്തന്നെ സൂക്ഷിക്കുന്നു, മറ്റ് വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ ശ്രമിക്കുന്നു, നമ്മെ താഴ്‌ത്തിക്കെട്ടാൻ ശ്രമിക്കുന്നു. മതേതര ഇന്ത്യയാണ് നമുക്ക് ശക്തമായി തോന്നുന്നതും നമ്മുടെ മതവിശ്വാസങ്ങളെ വ്യക്തിപരമാക്കുന്നതും. എല്ലാവർക്കും ഇങ്ങനെ വേണം. “അയോധ്യയിലേക്ക് ഉള്ള രാമൻറെ തിരിച്ചു വരവ് ഒരുപാട് പേർക്ക് കാര്യങ്ങൾ മാറ്റി മറിച്ചു. ആദ്യമായി ഞങ്ങൾ ഉറക്കെ പറഞ്ഞു ഞങ്ങൾ വിശ്വാസികൾ ആണെന്ന് ജയ് ശ്രീരാം ” നടി രേവതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സിനിമ കരിയറിലെ തന്റെ പ്രതാപ കാലത്ത് 1996 ലെ തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി രേവതി മത്സരിച്ചുന്നു. മദ്രാസ് സൗത്ത് മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ താരം 42906 വോട്ടുകളും നേടി.
ഡി എം കെ വിജയിച്ച ആ തിരഞ്ഞെടുപ്പില്‍ എ ഐ എ ഡി എം കെയ്‌ക്കും പുറകിലായി മൂന്നാം സ്ഥാനമായിരുന്നു രേവതിക്ക് ലഭിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിനിമ മേഖലയില്‍ നിന്നുള്‍പ്പെടേയുള്ളവരെ ബി ജെ പി ലക്ഷ്യമിടുന്നുണ്ട്.
തമിഴ് നാട്ടിൽ നിന്നുള്ള മറ്റൊരു താരമായ ഖുശ്ബു ഇന്ന് ബിജെപിയുടെ ദേശീയ മുഖമാണ്.പുതിയ സാഹചര്യത്തില്‍ രേവതി ബി ജെ പിയില്‍ എത്തുമോയെന്ന ചർച്ചകള്‍ സജീവമാണ്. അങ്ങനെ എത്തുകയാണെങ്കില്‍ 2024ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ രേവതി മത്സരിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: