തിരുവനന്തപുരം: സംസ്ഥാനത്തെ നദികളില്‍ നിന്ന് മണല്‍ വാരാന്‍ അനുമതി. പത്ത് വര്‍ഷത്തെ നിരോധനത്തിന് ശേഷമാണ് നദികളില്‍ നിന്ന് മണല്‍ വാരാന്‍ അനുമതി നല്‍കിയത്.
റവന്യു സെക്രട്ടേറിയറ്റാണ് മണല്‍ വാരല്‍ നിരോധനം നീക്കാന്‍ തീരുമാനിച്ചത്.മാര്‍ച്ച് മുതല്‍ മണല്‍ വാരാന്‍ അനുമതി നല്‍കും.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം 2001ലെ കേരള പ്രൊട്ടക്ഷന്‍ ഓഫ് റിവര്‍ ബാങ്ക്സ് ആന്‍ഡ് റഗുലേഷന് ഓഫ് റിമൂവല്‍ ഓഫ് സാന്‍ഡ് ആക്ട് ഭേദഗതി ചെയ്താണ് മണല്‍വാരല്‍ പുനരാരംഭിക്കാന്‍ തീരുമാനമെടുക്കുന്നത്.
കേരളത്തിലെ നദികളിലെ സാന്‍ഡ് ഓഡിറ്റ് പൂര്‍ത്തിയാക്കിയ ശേഷം കേന്ദ്ര നിര്‍ദേശപ്രകാരം റിപ്പോര്‍ട്ട് തയാറാക്കി അനുവദനീയമായ നദികളില്‍നിന്ന് മാത്രം മണല്‍വാരാന്‍ അനുമതി നല്‍കാനാണ് ആലോചന നടക്കുന്നത്.
ഓഡിറ്റ് നടത്തിയപ്പോള്‍ 17 നദികളില്‍ നിന്ന് മണല്‍വാരാമെന്ന് കണ്ടെത്തി. ഈ നദികളില്‍ വന്‍തോതില്‍ മണല്‍നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തിയിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: