Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശാന്തന്‍പാറയിലെ സിപിഎം ഓഫീസിന് അനുമതിയില്ല; എന്‍ഒസിക്കായുള്ള അപേക്ഷ കളക്ടര്‍ തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2024, 06:15 pm IST
in Kerala

ഇടുക്കി: ഇടുക്കി ശാന്തന്‍പാറയിലെ സിപിഎം ഓഫീസ് നിര്‍മ്മാണത്തിന് എന്‍ഒസിക്കായി സമര്‍പ്പിച്ച അപേക്ഷ ജില്ല കളക്ടര്‍ നിരസിച്ചു

ഹൈക്കോടതി നിര്‍മാണ വിലക്കേര്‍പ്പെടുത്തിയ ശാന്തന്‍പാറയിലെ സിപിഎം ഓഫീസ് നിര്‍മ്മാണത്തിനാണ് റവന്യൂ വകുപ്പ് അനുമതി നിഷേധിച്ചത്. ഗാര്‍ഹികേതര ആവശ്യത്തിനാണ് നിര്‍മ്മാണം എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അനുമതി നിരസിച്ചത്. അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 48 ചതുരശ്ര മീറ്റര്‍ റോഡ് പുറമ്പോക്ക് ഏറ്റെടുക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

സിപിഎം ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള 8 സെന്റ് സ്ഥലത്താണ് ഓഫീസ് നിര്‍മ്മാണം തുടങ്ങിയത്. നിര്‍മാണ നിരോധന സ്ഥലത്ത് എന്‍സിഒ വാങ്ങാതെ ഓഫീസ് പണിഞ്ഞതിനെതിരെ റവന്യു വകുപ്പും പഞ്ചായത്തും സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 22 ന് സ്‌റ്റോപ്പ് മെമ്മോ അവഗണിച്ച് ശാന്തന്‍പാറയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണം നടത്തുന്നതായി അതിജീവന പോരാട്ട വേദിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.

തുടര്‍ന്ന് നിര്‍മ്മാണം നിര്‍ത്തിവയ്‌ക്കാന്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും കോടതി ഇടപെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും വീണ്ടും നിര്‍മ്മാണം നടത്തിയാല്‍ ഈ ഭൂമിയുടെ ഉടമസ്ഥനെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.

ഇതോടെ ഓഗസ്റ്റിലാണ് ഹൈക്കോടതി ഇടപെട്ട് സിപിഎം ഓഫീസ് നിര്‍മ്മാണം തടഞ്ഞത്. തുടര്‍ന്ന് പരിശോധന നടത്തി നടപടി സ്വീകരിക്കാന്‍ കോടതി ജില്ല കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സിപിഎം ജില്ലാ കളക്ടര്‍ക്ക് എന്‍ഒസിക്കുള്ള അപേക്ഷ നല്‍കി.

എന്നാല്‍ വര്‍ഗീസ് നിയമലംഘനം നടത്തിയിട്ടുണ്ടെന്ന കണ്ടെത്തലിലാണ് ജില്ല കളക്ടര്‍ ഇപ്പോള്‍ എന്‍ഒസി നിഷേധിച്ചത്. വര്‍ഗീസ് ചട്ടപ്രകാരം പതിച്ചു നല്‍കിയ ഭൂമിയില്‍ ഗാര്‍ഹികേതര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കുണ്ട്. ഇതുകൂടാതെ കെട്ടിടം നിര്‍മ്മിച്ച വസ്തുവില്‍ ഉള്ള 12 ചതുരശ്ര മീറ്റര്‍ ഭൂമിക്ക് പട്ടയും ഇല്ലെന്നും റവന്യൂ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. 48 ചതുരശ്ര മീറ്റര്‍ റോഡ് പുറമ്പോക്ക് ഭൂമി കൈവശം വെച്ചിരിക്കുന്നത് ആയും റവന്യൂ വകുപ്പ് കണ്ടെത്തി.

Tags: CPM OfficeCollectorShantanpara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

സീബ്രാ ലൈനില്‍ ചിലര്‍ വണ്ടി നിര്‍ത്താറില്ല; പുതിയ കളക്ടര്‍ക്ക് കുട്ടികളുടെ ആദ്യ പരാതി

Kerala

‘അച്ഛനാണ് പ്രേരണ…’ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി തൃശൂർ ജില്ലാ കളക്ടര്‍, അച്ഛന്റെ അനുഗ്രഹങ്ങള്‍ എന്നും എന്നിലുണ്ടാകും

Kerala

എസ് ഐ ആര്‍ : വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് പങ്കാളികളാക്കില്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍

Kerala

നാട്ടുകാർക്ക് നേരെ ഉടുമുണ്ട് പൊക്കി കാണിച്ച് ബിഎൽഒ; നടപടിയെടുത്ത് ജില്ലാ കളക്ടർ, SIR ജോലികളിൽ നിന്ന് മാറ്റി

News

നിക്ഷേപ തട്ടിപ്പ്: മൂന്നു ധനകാര്യസ്ഥാപനങ്ങളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കളക്ടറുടെ ഉത്തരവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.