മൈസുരു: അയോദ്ധ്യ രാമക്ഷേത്രത്തിനായി രാമലല്ലയുടെ വിഗ്രഹം നിര്‍മിച്ച അരുണ്‍ യോഗിരാജ് ജന്മനാ്ട്ടില് തിരിച്ചെത്തി. വന്‍ സ്വീകരണമൊരുക്കിയാണ് തന്റെ നാട് അദ്ദേഹത്തെ വരവേറ്റത്. ബുധനാഴ്ച രാത്രി കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ അരുണിനെ ആയിരങ്ങളെത്തിയാണ് സ്വീകരിച്ചത്.
ബുധനാഴ്ച രാത്രി 9.30 ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടിലാണ് ഇറങ്ങിയത്. സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് അദ്ദേഹത്തിന് ടെര്‍മിനലില്‍ നിന്ന് പുറത്തേക്കിറങ്ങാനായത്. വിമാനത്താവളത്തിന് പുറത്തായി അദ്ദേഹത്തെ കാണുന്നതിനായി പൊതുജനങ്ങളും ബിജെപി പ്രവര്‍ത്തകരും ഉള്‍പ്പടെ നിരവധിപേര്‍ തടിച്ചുകൂടിയിരുന്നു. അഭിവാദ്യങ്ങളോടെയാണ് അദ്ദേഹത്തെ ജനങ്ങള്‍ വരവേറ്റത്.
രാംലല്ല വിഗ്രഹം നിര്‍മിച്ചതിലും വലിയ സന്തോഷം ജീവിതത്തിലില്ലെന്ന് അരുണ്‍ യോഗിരാജ് മുമ്പ് പ്രതികരിച്ചത്. നിരവധി ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് വിഗ്രഹം തീര്‍ത്തത്. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമുഹൂര്‍ത്തമെന്നാണ് അരുണ്‍ യോഗിരാജ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: