കോഴിക്കോട്: മുക്കം പൊലീസ് സ്റ്റേഷനില്‍ നിന്നും തൊണ്ടിമുതലായ മണ്ണുമാന്ത്രി യന്ത്രം കടത്തിക്കൊണ്ടുപോയ കേസില്‍ മുക്കം എസ് ഐ നൗഷാദിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കേസില്‍ രണ്ടാം പ്രതിയാണ് മുക്കം എസ് ഐ നൗഷാദ്.
മണ്ണുമാന്ത്രി യന്ത്രം ഇടിച്ച് ബൈക്ക് യാത്രികന് മരിച്ച സംഭവത്തിലെ കേസന്വേഷണം എസ് ഐ നൗഷാദ് വൈകിച്ചതായും പരാതിയുണ്ടായിരുന്നു. അറസ്റ്റ് ചെയ്തെങ്കിലും കോഴിക്കോട് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ നൗഷാദിനെ 50,000 രൂപയുടെയും രണ്ട് ആളുകളുടെയും ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ് പി പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. തൊണ്ടിമുതലായ മണ്ണുമാന്തിയന്ത്രം സ്റ്റേഷനില്‍ നിന്നും കടത്തിയതിന് വ്യക്തമായ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. മണ്ണുമാന്തിയന്ത്രം കടത്തിയ ദിവസം രാത്രി എസ് ഐ നൗഷാദും മണ്ണുമാന്തി യന്ത്രത്തിന്റെ ഉടമയുടെ മകനും ഈ കേസില്‍ മൂന്നാം പ്രതിയുമായ മാര്‍ട്ടിന്റെ കാറില്‍ എസ് ഐ യാത്ര ചെയ്യുന്നതിന്റെ പടങ്ങള്‍ എടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: