അയോദ്ധ്യ: പ്രാണപ്രതിഷ്ഠാ വേളയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത് നല്കിയ ഉപദേശങ്ങള്‍ എല്ലാവരും സ്വീകരിക്കണമെന്ന് അയോദ്ധ്യാകേസിലെ പ്രധാന കക്ഷിയായിരുന്ന ഇഖ്ബാല്‍ അന്‍സാരി. എല്ലാ ഭിന്നതകളോടും വിട പറയണമെന്നും ചെറിയ ചെറിയ തര്‍ക്കങ്ങള്‍ അവസാനിച്ച് എല്ലാവരിലും രാമനുണ്ടെന്നും രാമന്‍ എല്ലാവരുടേതുമാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് വേണ്ടി ഒരുമിച്ച് നീങ്ങാനുള്ള വഴിയാണ് മോഹന്‍ഭാഗവത് നിര്‍ദേശിച്ചതെന്ന് അന്‍സാരി ചൂണ്ടിക്കാട്ടി.
രാമജന്മഭൂമി തര്‍ക്കങ്ങള്‍ അവസാനിപ്പിച്ചത് ബിജെപിയാണ്. പിതാവ് ഹാഷിം അന്‍സാരി ജീവിച്ചിരുന്ന കാലം മുതല്‍ ഞങ്ങള്‍ ഈ വിഷയത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസ് വിഷയം വലുതാക്കാനാണ് ശ്രമിച്ചത്. കെട്ടിടത്തില്‍ വിഗ്രഹം വന്നതും കെട്ടിടം തകര്‍ന്നതുമെല്ലാം കോണ്‍ഗ്രസിന്റെ കാലത്താണ്. അവരുടെ കാലത്തണ് കലാപങ്ങള്‍ ഉണ്ടായത്. ബിജെപിയുടെ ഭരണത്തില്‍ ക്ഷേത്രം നിര്‍മിക്കുക മാത്രമാണ് ചെയ്തത്. കാശിയുടെയും മഥുരയുടെയും കാര്യത്തില്‍ ബിജെപി ഭരണത്തില്‍ ആശങ്കകളില്ല. കോണ്‍ഗ്രസിന്റേതുപോലുള്ള രാഷ്‌ട്രീയമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. രാജ്യത്തെ മുസ്ലീങ്ങള്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്. മോഹന്‍ ഭാഗവത് പറഞ്ഞത് വളരെ നല്ല കാര്യങ്ങളാണ്. അഭിപ്രായവ്യത്യാസങ്ങള്‍ അവസാനിപ്പിക്കണമെന്നും അഹംഭാവം വെടിഞ്ഞ് ഐക്യത്തോടെ നില്‍ക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
അതാണ് യഥാര്‍ത്ഥത്തിലുള്ള ആരാധന എന്ന മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍ എല്ലാവരും പാലിക്കണം, അന്‍സാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: