Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അലയടങ്ങാതെ അയോദ്ധ്യ; രാമനെയും രാമക്ഷേത്രത്തെയും കണ്ട്

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Jan 24, 2024, 03:00 am IST
inIndia

ബാലകരാമ വിഗ്രഹം കണ്‍നിറയെ കണ്ടാണ് രാമനഗരിയില്‍ നിന്ന് മടക്കം. പ്രാണപ്രതിഷ്ഠാ ദിനത്തില്‍ രാത്രി എഴുമണിയോടെയാണ് ക്ഷേത്രത്തിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം ലഭിച്ചത്. ക്ഷണം ലഭിച്ച അതിഥികള്‍ ദര്‍ശനം നടത്തി മടങ്ങുന്നത് വരെ കാത്തുനിന്നാണ് രാമനെ കാണാനായി ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത്.

അത്യന്തം മനോഹരമായി നിര്‍മിച്ച രാമക്ഷേത്രം കാണുന്നവരുടെയെല്ലാം മനസ്സ് നിറയ്‌ക്കുന്നതാണ്. ക്ഷേത്രവും പുഷ്പാലങ്കാരവും കാലങ്ങളോളം ഏവരുടേയും മനസ്സില്‍ തങ്ങിനില്‍ക്കും. എന്നാല്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ നൂറടിയോളം നടന്നാല്‍ മാത്രമെത്തുന്ന ഗര്‍ഭഗൃഹത്തിലെ കാഴ്ചകള്‍ നമ്മെ മറ്റൊരു ലോകത്തേക്ക് നയിക്കുന്നതാണ്. അത്ര ഭംഗിയാണ് നൂറ്റാണ്ടുകള്‍ക്ക് ശേഷം ജന്മഭൂമിയില്‍ മടങ്ങിയെത്തിയ രാമവിഗ്രഹത്തിന്.

ഭക്തര്‍ക്ക് വിഗ്രഹത്തില്‍ നിന്ന് കണ്ണെടുക്കാനാവാത്ത അവസ്ഥ. ലോകം മുഴുവനും തത്സമയം കണ്ട പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ അവസാനിക്കുമ്പോഴും ഭക്തരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നത് ബാലകരാമന്റെ കോമള മുഖം തന്നെ.

സര്‍വ്വാഭരണ വിഭൂഷിതനായി കോതണ്ഡധാരിയായ ബാലകരാമനെ അണിയിച്ചൊരുക്കിയതിന് പിന്നില്‍ വലി ഗവേഷണം തന്നെയാണ് നടന്നത്. അദ്ധ്യാത്മ രാമായണം, വാല്മീകി രാമയണം, രാമചരിത മാനസം, ആളവന്താര്‍ സ്തോത്രം എന്നിവയിലെ രാമന്റെ കുട്ടിക്കാലം സംബന്ധിച്ച പരാമര്‍ശങ്ങളില്‍ ഗവേഷണം നടത്തിയാണ് രാമന്റെ വേഷഭൂഷാധികള്‍ രാമക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചത്. യതീന്ദ്ര മിശ്രയുടെ നിര്‍ദേശ പ്രകാരം ലഖ്നൗവിലെ ഹര്‍ശ്യാമള്‍ ശ്യാമള്‍ ജുവലറിയിലെ അങ്കുര്‍ ആനന്ദാണ് ആഭരണങ്ങള്‍ തയാറാക്കിയത്. ബാലകരാമന്‍ അണിഞ്ഞ പട്ടുവസ്ത്രങ്ങള്‍ ബനാറസ് കൈത്തറി പട്ടുകളാണ്. മഞ്ഞ ധോത്തിയും ചുവന്ന അങ്കവസ്ത്രവും വാരാണസിയില്‍ നിന്നാണെത്തിയത്. സ്വര്‍ണ സാരിയില്‍ ത്രെഡ് ചെയ്ത വസ്ത്രം ആകര്‍ഷകമായി. വൈഷ്ണവ മുദ്രകളായ ശംഖും പദ്മവും ചക്രവും മയൂരവും ദല്‍ഹിയിലെ ടെക്സ്‌റ്റൈല്‍ ഡിസൈനറായ മനീഷ് ത്രിപാഠി അയോദ്ധ്യയിലെത്തി ചെയ്തു നല്കിയതാണ്.

മകുടം
ഉത്തരഭാരത രീതിയിലാണ് തയാറാക്കിയത് സ്വര്‍ണത്തില്‍ മരതകവും വൈഢൂര്യവും വജ്രങ്ങളും പതിപ്പിച്ചതാണ് മകുടം. കേന്ദ്രഭാഗത്ത് സൂര്യദേവനുണ്ട്. അരികുകളില്‍ രത്നങ്ങളും പതിപ്പിച്ചിട്ടുണ്ട്. മയിലിന്റെ രൂപങ്ങള്‍ ചേര്‍ത്ത കുണ്ഡലവും സ്വര്‍ണവും രത്നങ്ങളും പതിപ്പിച്ച് രാമനെ അണിയിച്ചിട്ടുണ്ട്.

ആഭരണങ്ങള്‍
രത്നങ്ങള്‍ പതിപ്പിച്ച നെക്ളേസ് കണ്ഠത്തില്‍ പതിപ്പിച്ചിട്ടുണ്ട്. സൂര്യദേവന്‍ നടുക്കുണ്ട്. ഹൃദയത്തോട് ചേര്‍ത്ത് കൗസ്തുഭമണി അണിഞ്ഞിട്ടുണ്ട്. മാണിക്യക്കല്ലുകളും വജ്രങ്ങളും ഇതില്‍ പതിപ്പിച്ചിരിക്കുന്നു. പദിക എന്ന ഗളമാലയും ധരിച്ചിട്ടുണ്ട്. വജ്രവും മരതകവും കൊണ്ടാണ് ഇതു തയാറാക്കിയത്.

വിജയമാല
വൈജയന്തി എന്ന് വിളിക്കുന്ന മാലയാണ് വിജയമാലയായി അണിഞ്ഞിരിക്കുന്നത്. സ്വര്‍ണവും മാണിക്യവും കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. വിജയ അടയാളമായാണ് ഇതു ധരിക്കുന്നത്. കാല്‍പ്പാദം വരെ നീളുന്ന വലിയൊരു മാലയുമുണ്ട്. താമര, പാരിജാതം, തുളസി മാലകള്‍ക്കൊപ്പമാണിത്.

വളകള്‍
രണ്ടു കൈകളിലും വളകളുണ്ട്. സ്വര്‍ണത്തിലും വിലകൂടിയ കല്ലുകളിലുമാണ് വളകള്‍ തയാറാക്കിത്. രത്നങ്ങള്‍ പതിപ്പിച്ച വളകള്‍ വേറെയുമണ്ട്. മുദ്രിക എന്ന രത്നങ്ങളും മരതകവും പതിപ്പിച്ച വളകളും ബാലകരാമന്‍ ധരിച്ചിട്ടുണ്ട്. മരതകവും മാണിക്യവും രത്നങ്ങളും ചേര്‍ത്ത് തയാറാക്കിയ തളയും ഇടതു കൈയില്‍ അണിയിച്ചിട്ടുണ്ട്. കൂടാതെ കാലുകളിലും രത്നങ്ങള്‍ പതിച്ച കാല്‍ത്തളകളുണ്ട്. കണങ്കാലില്‍ വജ്രങ്ങളുടെ തളയും സ്വര്‍ണ മണികളുടെ പാദസരവും അണിഞ്ഞിട്ടുണ്ട്.

സ്വര്‍ണ അരപ്പട്ടയും സ്വര്‍ണത്തില്‍ തീര്‍ത്ത അമ്പും വില്ലും രത്നങ്ങളും മരതകവും വജ്രങ്ങളും പതിപ്പിച്ച കിരീടവും രാമവിഗ്രഹത്തിലുണ്ട്. സ്വര്‍ണക്കുടയുമുണ്ട്. നെറ്റിയിലെ തിലകക്കുറി പ്രത്യേകമായി തയാറാക്കിയ ഡിസൈനാണ്. വിഗ്രഹത്തിന്റെ പാദങ്ങളില്‍ സദാ താമരപ്പൂക്കളും അലങ്കരിക്കുന്നു. അഞ്ചുവയസ്സില്‍ താഴെയുള്ള രാമവിഗ്രഹം ആയതിനാല്‍ വെള്ളിക്കളിപ്പാട്ടങ്ങളും ഗര്‍ഭഗൃഹത്തിലുണ്ട്. ആനയും കുതിരയും ഒട്ടകവും കളിരഥവുമെല്ലാം ഭഗവാനായി തയാറാക്കിയിരിക്കുന്നു.

 

Tags: AyodhyaRama templeRama
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.