തിരുവനന്തപുരം: കേരളത്തിന്റെ വാനമ്പാടിയായ ചിത്ര അവരുടെ രാമഭക്തി നിറഞ്ഞ മനസ്സില്‍ നിന്നും ഒരു ഉപദേശം മലയാളികള്‍ക്ക് നല്‍കിയിരുന്നു. അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍ അഞ്ച് തിരിയിട്ട വിളക്ക് തെളിയിക്കണം.
ഇത് പിന്നീട് മീഡിയ വണ്‍ ചാനലും ദേശാഭിമാനിയും ഉള്‍പ്പെടെ വന്‍ വിവാദമാക്കി. ചിത്രയ്‌ക്കെതിരെ പുതു ഗായകന്‍ സൂരജ് സന്തോഷ് ചരിത്രബോധത്താല്‍ ആഞ്ഞടിക്കുകയും ചെയ്തു. കേരളത്തില്‍ ഇടത്പക്ഷവും ഇസ്ലാമിസ്റ്റ് മാധ്യമങ്ങളും ബുദ്ധിജീവികളും നവോത്ഥാനക്കാരും ചിത്രയുടെ ഉപദേശത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. ഇത്രത്തോളം ചിത്രയുടെ ശബ്ദമിടറിയതായി താന്‍ കേട്ടിട്ടില്ലെന്നാണ് ചിത്രയുടെ അടുത്ത സുഹൃത്തായ ഗായകന്‍ ജി. വേണുഗോപാല്‍ പറഞ്ഞത്. ചിത്ര തന്റെ വീഡിയോ പിന്‍വലിച്ചില്ല. മാപ്പും പറഞ്ഞില്ല. മാന്യമായി നിശ്ശബ്ദത പാലിച്ചു.
പക്ഷെ തിങ്കളാഴ്ച കേരളം ദര്‍ശിച്ചത് രാമഭക്തിയുടെ അതിശക്തമായ തരംഗമായിരുന്നു. കപടമതേതരത്വത്തിനും കപട നവോത്ഥാനത്തിനും കപട കമ്മ്യൂണിസത്തിനും എതിരെ ഉയരുന്ന നിശ്ശബദ്മായ നിഷ്കപടഭക്തിയുടെ പ്രഭാവമാണ് അഞ്ചുതിരിയിട്ട വിളക്കുകള്‍ തെളിയിക്കാന്‍ ഉത്സാഹം കാട്ടിയ സ്ത്രീകളിലൂടെ, അമ്മമാരിലൂടെ കേരളം ദര്‍ശിച്ചത്. സിപിഎംകാരുടെ വീടുകളില്‍ വരെ വീട്ടമ്മമാര്‍ അഞ്ചുതിരിയിട്ട വിളക്ക് തന്നെ കത്തിക്കുക മാത്രമല്ല, ടിവികളില്‍ മോദി പ്രാണപ്രതിഷ്ഠനടത്തുന്നതിന്റെ ലൈവ് കാണുകയും ചെയ്തു. കേരളത്തിലെ അമ്മമാര്‍ മാത്രമല്ല, ഗള്‍ഫിലും യുഎസിലും യൂറോപ്യന്‍ രാജ്യങ്ങളിലുമുള്ള മലയാളി അമ്മമാരും അഞ്ചുതിരിയിട്ട വിളക്ക് കത്തിച്ച് വെച്ച് പ്രാണപ്രതിഷ്ഠ ദര്‍ശിച്ചു എന്നാണ് റിപ്പോര്‍ട്ട്. ചിത്രയോടുള്ള അടുപ്പവും അയോധ്യയിലെ പ്രാണപ്രതിഷ്ഠയോടുള്ള നിര്‍മ്മല ഭക്തിയും ഈ പ്രതികരണത്തില്‍ കൂട്ടിയിണക്കപ്പെട്ടിട്ടുണ്ട്.
ചിത്ര പറഞ്ഞതുപോലെ ലക്ഷക്കണക്കായ ഹിന്ദുഭവനങ്ങളില്‍ പ്രാണപ്രതിഷ്ഠയ്‌ക്കൊപ്പം അഞ്ച് തിരിയിട്ട വിളക്കുകള്‍ തെളിഞ്ഞിരുന്നു. ഇന്ത്യയിലാകെ ഉയരുന്ന പുതിയൊരു ഹൈന്ദവഭക്തിതരംഗത്തിന്റെ അല തന്നെയാണ് കേരളത്തിലും ഉണര്‍ന്നത്. കേരളത്തിലെ ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും വഴിപാടുകളും ഒത്തുചേരലുകളും നടന്നിരുന്നു. മിക്കവാറും ഹിന്ദു കുടുംബങ്ങള്‍ അഞ്ച് തിരിയിട്ട വിളക്ക് കത്തിച്ച് വെച്ച ശേഷം ടെലിവിഷനില്‍ അയോധ്യ പ്രാണപ്രതിഷ്ഠയുടെ തത്സമയ ദൃശ്യങ്ങള്‍ കാണുകയായിരുന്നു. അയോധ്യയില്‍ മോദി പ്രാണപ്രതിഷ്ഠ നടത്തിയ കര്‍ണ്ണാടകയിലെ ശില്‍പി കൃഷ്ണശിലയില്‍ കൊത്തിയെടുത്ത അഞ്ചു വയസ്സായ ശ്രീരാമന്റെ വിഗ്രഹത്തിലെ ചൈതന്യഭാവം ഭക്തരുടെ മനസ്സലിയിക്കുന്ന അനുഭവമായിരുന്നു. കമ്മ്യൂണിസ്റ്റുകളുടെയും ജിഹാദികളുടെയും ഇരട്ടത്താപ്പുകള്‍ തിരിച്ചറിയുന്നവരാണ് ഇന്നത്തെ ഹൈന്ദവസമുദായത്തിലെ സെലിബ്രിറ്റികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: