മുംബൈ : അയോധ്യയിലെ രാമ ജൻമഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് 2.51 കോടിയുടെ സംഭാവന നൽകി കോടീശ്വരനും വ്യവസായിയുമായ മുകേഷ് അംബാനി. കഴിഞ്ഞ ദിവസം നടന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും പങ്കെടുത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ക്ഷേത്രത്തിന് ഇത്രയും വലിയ ഒരു തുക സംഭാവനയായി അംബാനി കുടുംബം നൽകുന്നത്.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനായ മുകേഷ് അംബാനി ഭാര്യ നിത മക്കളായ ആകാശ്, ആനന്ത് മരുമകളായ ശ്ലോക മെഹ്താ, മരുമകളാകാൻ പോകുന്ന രാധിക മെർച്ചൻ്റ് മകൾ ഇഷ മരുമകൻ ആനന്ദ് പിരമൽ എന്നിവരുമായി കുടുംബ സമ്മേതമാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാനെത്തിയത്.
ഭഗവാൻ ശ്രീരാമൻ ഈ ദിനത്തിൽ എത്തുമെന്നാണ് മുകേഷ് അംബാനി പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കവെ മാധ്യമങ്ങളോട് പറഞ്ഞത്. ഇതൊരു ചരിത്ര ദിനമെന്നാണ് നിത അംബാനി സൂചിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക