അയോദ്ധ്യ: പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അയോദ്ധ്യാ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെത്തി. 12.20 ഒാടെയാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിക്കുക. 84 സെക്കന്‍ഡുകള്‍ക്കുള്ളിലാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുക.
പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി മോഹന്‍ ഭാഗവത് ഞായറാഴ്ച വൈകിട്ട് അയോദ്ധ്യയിലെത്തിയതാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ക്ഷേത്രസന്നിധിയില്‍ എത്തിക്കഴിഞ്ഞു. ചടങ്ങുകള്‍ക്ക് മുന്നോടിയായുള്ള പൂജയും ഹോമവും രാവിലെ ആറ് മണിയോടെ തന്നെ ആരംഭിച്ചിരുന്നു.
ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ അതിഥികളെ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചടങ്ങില്‍ മുഖ്യ യജമാന സ്ഥാനം വഹിക്കുക. 11 മണിയോടെ അദ്ദേഹം ഹെലിക്കോപ്ടര്‍ മാര്‍ഗം ക്ഷേത്രത്തിലേക്ക് എത്തും. സരയൂ നദിക്കരയില്‍ ജലാഭിഷേകത്തിന് ശേഷം ഹനുമാന്‍ ഗഡിയില്‍ ദര്‍ശനവും നടത്തിയ ശേഷമാകും പ്രധാമമന്ത്രി പ്രാണ പ്രതിഷ്ഠാ ചടങ്ങുകളിലെത്തുക.
ചടങ്ങുകള്‍ക്ക് ശേഷം ഒരു മണിയോടെ പ്രധാനമന്ത്രി അതിഥികളെ അഭിസംബോധന ചെയ്യും. പിന്നീട് കുബേര്‍ തില ക്ഷേത്രദര്‍ശനം കൂടി കഴിഞ്ഞാണ് പ്രധാനമന്ത്രി മടങ്ങുക. ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി കഴിഞ്ഞ 11 ദിവസമായി വ്രതത്തിലാണ്. വിവിധ സംസ്ഥാനങ്ങളിലായി കഴിഞ്ഞ ദിവസം ക്ഷേത്ര ദര്‍ശനവും പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: