ശബരിമല: മകരവിളക്ക് ഉത്സവത്തിന് സമാപനം കുറിച്ച് ശബരിമല ക്ഷേത്രനട അടച്ചു. വെള്ളിയാ്ച വിലെ അഞ്ചിന് ശ്രീകോവില്‍ നട തുറന്ന് അഭിഷേകത്തിനും നിവേദ്യത്തിനും ശേഷം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ മഹാഗണപതിഹോമം നടന്നു. പിന്നീട് തിരുവാഭരണ സംഘം അയ്യനെ വണങ്ങി തിരുവാഭരണവുമായി പന്തളത്തേക്ക് യാത്ര തിരിച്ചു.
ശേഷം പന്തളം കൊട്ടാരം പ്രതിനിധികള്‍ ദര്‍ശനം നടത്തി. തിരുവാഭരണ സംഘം 24ന് പന്തളം കൊട്ടാരത്തില്‍ എത്തിച്ചേരും. രാവിലെ 6.30ന് ഭസ്മാഭിഷേകത്തിനുശേഷം ഹരിവരാസനം പാടി നടയടച്ചു.
മണ്ഡല-മകരവിളക്ക്: ശബരിമലയിലെ വരുമാനം 357.47 കോടി
ശബരിമല: ശബരിമല മണ്ഡല-മകരവിളക്ക് സീസണില്‍ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ വര്‍ഷം 347.12 കോടി രൂപയായിരുന്നു. ഈ വര്‍ഷം 10.35 കോടിയുടെ വര്‍ദ്ധനവാണ്
വരുമാനത്തിലുണ്ടായത്. അരവണ വില്‍പനയിലൂടെ 146,99,37,700 രൂപയും അപ്പം വില്‍പനയിലൂടെ 17,64,77,795 രൂപയും ലഭിച്ചു. കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ലെന്നും ഈ ഇനത്തില്‍ ലഭിച്ച വരുമാനം 10 കോടിയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു. ഭക്തരുടെ എണ്ണത്തിലും ഈ വര്‍ഷം വര്‍ധനവുണ്ടായി. 50 ലക്ഷം ഭക്തരാണ് ഇത്തവണ ശബരിമലയിലെത്തിയത്. കഴിഞ്ഞ സീസണില്‍ ഇത് 44 ലക്ഷമായിരുന്നു അഞ്ച് ലക്ഷം ഭക്തരാണ് ഇത്തവണ അധികമായി വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: