കല്‍പ്പറ്റ: ആള്‍ക്കൂട്ടത്തിനിടയില്‍വെച്ച് സിവില്‍ പോലീസ് ഓഫീസറെ ഇന്‍സ്പെക്ടര്‍ മര്‍ദ്ദിച്ചതായി ആരോപണം. വൈത്തിരി ഇന്‍സ്പെക്ടര്‍ ബോബി വര്‍ഗീസാണ് അതേ സ്റ്റേഷനിലെ കീഴുദ്യോഗസ്ഥനെ തല്ലിയത്. വെള്ളിയാഴ്ച രാത്രി വൈത്തിരി കനറാ ബാങ്കിനു സമീപമായിരുന്നു സംഭവം.
വൈത്തിരിയില്‍ ഒരാള്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസുകാര്‍ സ്ഥലത്ത് എത്തിയത്. സിവില്‍ പോലീസ് ഓഫീസര്‍ മഫ്തിയിലായിരുന്നു. പ്രതിയെന്ന സംശയത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും അയാളല്ലെന്ന് മനസ്സിലാക്കിയതോടെ ഇത് പോലീസുമായി വാക്കേറ്റത്തിന് കാരണമായി.
ഇത്രയും പ്രശ്നം ഉണ്ടായിട്ടും യൂണിഫോമില്‍ അല്ലാത്തതിനാല്‍ സിവില്‍ പോലീസ് ഓഫീസര്‍ വാഹനത്തില്‍ നിന്നും ഇറങ്ങിയില്ല. ഇത് ഉദ്യോഗസ്ഥനെ ചൊടിപ്പിക്കുകയും സിവില്‍ പോലീസ് ഓഫീസറെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമായി.
എന്നാല്‍ വൈകാരികതയില്‍ ചെയ്തുപോയതെന്നാണ് ഇന്‍സ്പെക്ടറുടെ വിശദീകരണം നല്‍കിയത്. സംഭവത്തില്‍ പരാതിയില്ലെന്ന് സിവില്‍ പോലീസ് ഓഫീസറും പ്രതികരിച്ചു. എന്നാല്‍ പൊതുജനങ്ങള്‍ക്കിടയില്‍ വെച്ചുള്ള ഇന്‍സ്പെക്ടറുടെ പെരുമാറ്റം വീഴ്ചയാണെന്നാണ് വിലയിരുത്തല്‍. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി സ്പെഷല്‍ ബ്രാഞ്ചും റിപ്പോര്‍ട്ട് നല്കി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: