മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം ലഭിക്കും. സല്കര്മാനുഷ്ഠാനങ്ങളും പുണ്യകര്‍മങ്ങളില്‍ ഭാഗഭാക്കാകുവാനുള്ള ഭാഗ്യവും ലഭിക്കും. സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. പുത്രനോ പുത്രിക്കോ ഉന്നതിയും സന്താനസുഖവും അനുഭവപ്പെടും. സ്വത്ത് ഭാഗം വച്ച് കിട്ടാനിടുണ്ട്.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
പരീക്ഷകളിലും മറ്റു മത്സരങ്ങളിലും വിജയിക്കും. ഗൃഹത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയോ ഗൃഹം മോടി പിടിപ്പിക്കുകയൊ ചെയ്യും. പുതിയ വാഹനം വാങ്ങുവാന്‍ കഴിയും. അസുഖങ്ങള്‍ ഉപദ്രവിച്ചേക്കും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും. വിവാഹകാര്യങ്ങള്‍ മാറ്റി വയ്ക്കേണ്ടതായി വരും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
സാമ്പത്തികാഭിവൃദ്ധിയും കര്‍മരംഗത്ത് അംഗീകാരവും ഉണ്ടാകും. പലതരത്തിലുള്ള പ്രശംസയ്ക്കു പാത്രമാകും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും. പ്രവര്‍ത്തന വിജയം. ജനമധ്യത്തില്‍ അംഗീകാരം ഉത്സാഹ വര്‍ധനവ്, വാക്കിന് മികവ് എന്നിവ അനുഭവപ്പെടും. ശത്രുക്കള്‍ നിഷ്പ്രഭരായിത്തീരും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
സ്ഥലമാറ്റം ഉണ്ടാവുകയൊ തൊഴില്‍പരമായ ചുമതലകള്‍ വര്‍ധിക്കുകയോ ചെയ്യും. കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കുമെങ്കിലും തൃപ്തികരമായ അഭിവൃദ്ധിയൊ സുരക്ഷിതത്വമൊ അനുഭവപ്പെടുകയില്ല. പൊതുപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും മറ്റുള്ളവരുടെ കാര്യങ്ങള്‍ക്കുവേണ്ടി അദ്ധ്വാനിക്കുകയും ചെയ്യും.
ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (1/4)
വിവാഹകാര്യങ്ങളില്‍ തീരുമാനമാകും. അഭിപ്രായങ്ങള്‍ മാനിക്കപ്പെടുകയും സമൂഹത്തില്‍ പ്രത്യേക സ്ഥാനം ലഭിക്കുകയും ചെയ്യും. വിദേശയാത്രയ്ക്കു ശ്രമിക്കുന്നവര്‍ക്കു മാസാവസാനത്തോടു കൂടി യാത്രാകാര്യങ്ങള്‍ നടപ്പിലാകും. അസുഖങ്ങള്‍ ഉപദ്രവിച്ചേക്കും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
മത്സരപരീക്ഷകളില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുവാനും കഴിവുകള്‍ക്ക് അംഗീകാരം നേടുവാനും കഴിയും. പുതിയ വാഹനം വാങ്ങുവാന്‍ സാധിക്കും. വസ്തു സംബന്ധമായുള്ള കൈമാറ്റങ്ങള്‍ ഡോക്യുമെന്ററുകളുടെ അപൂര്‍ണതയാല്‍ താല്‍ക്കാലികമായി തടസ്സപ്പെടും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
പല പ്രകാരത്തിലുമുള്ള സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടും. സന്താനങ്ങളെച്ചൊല്ലി വേവലാതിപ്പെടും. കരാറിടപാടുകളില്‍ നഷ്ടം സംഭവിച്ചേക്കാം. ചെറിയ കുട്ടികള്‍ക്ക് പലതരം അസുഖങ്ങള്‍ വന്നേക്കാം. മാതാവിന് ദേഹാരിഷ്ടം വന്നേക്കാം.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
രാഷ്ട്രീയക്കാര്‍ക്ക് അനുകൂലസമയമാണ്. പുതിയതായി ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. വിദേശത്തുള്ളവര്‍ക്ക് പലവിധ നേട്ടങ്ങളുമുണ്ടാകും. താമസസ്ഥലത്തിന് തൊട്ടുള്ള ഭൂമി അധീനതയില്‍ വന്നുചേരും. സന്താനങ്ങളെ ഉന്നതപദവിയില്‍ ഉള്ളവര്‍ക്ക് വിവാഹം കഴിച്ചു കൊടുക്കാന്‍ കഴിയും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
വിദേശത്ത് ജോലി തേടുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. ശാരീരിക മാനസിക സുഖമുണ്ടാകും. സത്കീര്‍ത്തിയും കര്‍മപുരോഗതിയുമുണ്ടാകും. ഈശ്വര കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും. വാതസംബന്ധമായ അസുഖങ്ങള്‍ വരാനിടയുണ്ട്. ഏറെ നാളായി തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകളില്‍ അന്തിമ വിജയം കൈവരിക്കും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ഔദ്യോഗിക രംഗത്ത് മേലധികാരികളില്‍നിന്ന് സഹകരണം കുറയും. വാക്കു പാലിക്കാന്‍ കഴിയാതെ വിഷമിക്കും. ഒന്നിലധികം കേന്ദ്രങ്ങളില്‍ നിന്ന് വരുമാനമുണ്ടാകും. അകാരണമായി വാക്കുതര്ക്കങ്ങളില് ഏര്‍പ്പെടേണ്ടിവരും. മനസ്സിലുദ്ദേശിക്കാത്ത കാര്യങ്ങള്‍ കേട്ട് മനസ്സ് വേദനിക്കും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയമുണ്ടാകും. സന്താനഭാഗ്യമുണ്ടാകും. കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് വിപണനരംഗത്ത് വന്‍ വിജയം കൈവരിക്കാന്‍ സാധിക്കും. പുതിയ വാഹനങ്ങള്‍ അധീനതയില്‍ വന്നുചേരും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
ഗൃഹനിര്‍മാണം പുരോഗമിക്കും. രക്തദൂഷ്യസംബന്ധമായി ചില്ലറ അസുഖങ്ങള്‍ വന്നുചേരും. കലാകാരന്മാര്ക്കും രാഷ്ട്രീയക്കാര്‍ക്കും അനുയോജ്യകാലമാണ്. കടംകൊടുത്ത പണം പലിശയോടെ തിരിച്ചുകിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: