ന്യൂദല്‍ഹി: ഉത്തം നഗറിലെ സര്‍ക്കാര്‍ സ്കൂളില്‍ ഖാലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകള്‍ കണ്ടെത്തി. സംഭവത്തില്‍ ദല്‍ഹി പോലീസിന്റെ സ്പെഷല്‍ സെല്‍ അന്വേഷണം ആരംഭിച്ചു. കുറച്ച് ദിവസം മുമ്പ് പശ്ചിമ ദല്‍ഹിയിലെ നിഹാല്‍ വിഹാര്‍ പ്രദേശത്തെ ഒരു തൂണില്‍ ഖാലിസ്ഥാന്‍ അനുകൂല മുദ്രാകാര്യങ്ങള് കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഖാലിസ്ഥാന്‍ ഭീകരന് ഗുര്‍പത്വന്ത് സിങ് പന്നൂന്‍ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത്. 26ന് ദല്‍ഹിയില്‍ ഖാലിസ്ഥാനി പതാക ഉയര്‍ത്തുമെന്നും പന്നൂന്‍ ഭീഷണിമുഴക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: