ന്യൂദല്‍ഹി: ബില്‍ക്കീസ് ബാനു കേസ് പ്രതികള്‍ ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി നിര്‍ദേശം. ഞായറാഴ്ച കീഴടങ്ങാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
കീഴടങ്ങാന്‍ സമയം നീട്ടി നല്‍കണമെന്ന പ്രതികളുടെ ആവശ്യം കോടതി തളളി.പ്രതികളുടെ ആവശ്യം പരിഗണിച്ച കോടതി അഞ്ച് മിനിറ്റ് കൊണ്ടാണ് ഹര്‍ജി തീര്‍പ്പാക്കിയത്.
പ്രതികളുടെ മോചനം റദ്ദാക്കി വിധി പ്രസ്താവം നടത്തിയ ജസ്റ്റിസ് ബി.വി.നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് ‘ഹര്‍ജികള്‍ പരിഗണിച്ചത്. ഞായറാഴ്ച കീഴടങ്ങാനുള്ള സമയപരിധി അവസാനിക്കാനിരിക്കെയാണ് സുപ്രീംകോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കിയത്.
കേസില്‍ ഏറെ വര്‍ഷത്തെ തടവിന് ശേഷം ഗുജറാത്ത് സര്‍ക്കാര്‍ പ്രതികളെ ജയില്‍ മോചിതരാക്കിയതിനെ ബില്‍ക്കീസ് ബാനു കോടതിയില്‍ ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: