ന്യൂദല്‍ഹി : അയോധ്യാ പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22ന് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പകുതി ദിവസം അവധി. പൊതുജന താത്പ്പര്യം പരിഗണിച്ച് തിങ്കളാഴ്ച 2.30 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
വളരെ വിശേഷപ്പെട്ട ചടങ്ങുകളാണ് അയോധ്യയിലെ പ്രാണപ്രതിഷ്ഠ. ജനങ്ങള്‍ക്ക് അത് കാണാനുള്ള താത്പ്പര്യം പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും അന്നേ ദിവസം അവധി നല്‍കുന്നത്.
അയോധ്യ പ്രതിഷ്ഠാ ദിനത്തില്‍ രാഷ്‌ട്രീയ, സാംസ്‌കാരിക, സാമൂഹികം തുടങ്ങി വിവിധ മേഖലകളില്‍ നിന്നായി 7000ല്‍ അധികം ആളുകള്‍ ചടങ്ങുകളില്‍ പങ്കെടുക്കും. പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും ഡ്രൈഡേയും പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍പ്രദശ് സര്‍ക്കാര്‍ അന്നേദിവസം സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: