അയോധ്യ: ജനുവരി 22ന് നടക്കുന്ന പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി രാംലല്ലയുടെ വിഗ്രഹം ശ്രീകോവിലില്‍ എത്തിച്ചു. കര്‍ണാടക മൈസൂരു സ്വദേശിയും പ്രമുഖ ശില്പിയുമായ അരുണ്‍ യോഗിരാജ് കരിങ്കലില്‍ കൊത്തിയെടുത്ത 200 കിലോയോളം ഭാരം വരുന്ന വിഗ്രഹം ഘോഷയാത്രയുടെ അകമ്പടിയോടെയാണ് അയോദ്ധ്യയിലെത്തിച്ചത്.
‘ജയ് ശ്രീറാം’ വിളികളുടെ അകമ്പടിയോടെയായിരുന്നു വിഗ്രഹം ഗര്‍ഭഗൃഹത്തിലേക്ക് ആനയിച്ചത്. പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ച ട്രക്കില്‍ നിന്ന് ക്രെയിന്‍ ഉപയോഗിച്ചാണ് വിഗ്രഹം ഉയര്‍ത്തിയത്. വിഗ്രഹം അകത്തേക്ക് കയറ്റും മുന്‍പ് ശ്രീകോവിലില്‍ പ്രത്യേക പൂജയും നടന്നിരുന്നു. പ്രാണ പ്രതിഷ്ഠ ചടങ്ങിന് മുന്‍പായി നടത്തുന്ന സപ്താഹ ചടങ്ങുകളുടെ രണ്ടാം ദിനമായ ഇന്നലെയാണ് വിഗ്രഹം ആദ്യമായി ക്ഷേത്രത്തിനുള്ളില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: