Categories: Kerala

ഡോ.വന്ദന വധം; കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം; ഹർജി ഇന്ന് പരിഗണിക്കും

Published by

കൊല്ലം: ഡോ.വന്ദന കൊലക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വന്ദനയുടെ കൊലപാതകത്തിൽ സിബിഐ വേണമെന്നാവശ്യപ്പെട്ട് അച്ഛൻ കെജി മോഹൻദാസാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഉത്തരവാദിത്തത്തിൽ നിന്നും പോലീസ് ഒഴിഞ്ഞു മാറുകയാണെന്നും ശരിയായ അന്വേഷണത്തിൽ പോലീസിന് താത്പര്യമില്ലെന്നും ആരോപിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by