ഗുരുവായൂര്‍: മകളുടെ വിവാഹം എ്ന്നത് പണക്കാരനായാലും പാവപ്പെട്ടവനായാലും വളരെ ടെന്‍ഷനുള്ള കാര്യമാണ്. അത് വകവെയ്ക്കാതെ സുരേഷ് ഗോപിച്ചേട്ടന് താന്‍ വരച്ച ശ്രീകൃഷ്ണന്റെ ചിത്രം പ്രധാനമന്ത്രിക്ക് ഗുരുവായൂരംപല നടയില്‍ വെച്ച് കൊടുക്കാന്‍ സഹായിച്ചെന്ന് ജെസ്ന സലിം.
ജീവിതത്തില്‍ ഇതുവരെ ശ്രീകൃഷ്ണന്റെ ഫോട്ടോ മാത്രം വരയ്ക്കുന്ന പെണ്‍കുട്ടിയാണ് ജെസ്ന സലിം. ‘പ്രധാനമന്ത്രി എന്നെക്കുറിച്ചു കേട്ടിട്ടാണ് വന്നത്. എത്ര ഫോട്ടോ ഇതുവരെ വരിച്ചിട്ടുണ്ട് എന്ന് ചോദിച്ചു. ആയിരത്തിലധികം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അത്ഭുതമായി. എന്നെ തലയില്‍ കൈവെച്ച് പ്രധാനമന്ത്രിഅനുഗ്രഹിച്ചു. ഞാന്‍ നല്കിയ ശ്രീകൃഷ്ണന്റെ ചിത്രം ദല്‍ഹിയിലേക്ക് കൊണ്ടുപോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.’ – ജെസ്ന പറയുന്നു. .
മകളുടെ വിവാഹത്തിരക്കിനിടയിലും ജെസ്നയെ സുരേഷ് ഗോപിച്ചേട്ടന് കാണുകയും ഒരു സാരി സമ്മാനമായി നല്‍കുകയും ചെയ്തുവെന്നും ജെസ്ന പറയുന്നു.
രാവിലെ അംപലത്തില്‍ നിന്നും ഇറങ്ങിയ ഉടനെയാണ് പ്രധാനമന്ത്രിയ്ക്ക് ജെസ് ന വരച്ച ശ്രീകൃഷ്ണന്റെ ചിത്രം കൊടുത്ത്. സ്വന്തം മകളുടെ വിവാഹത്തിരക്കിനിടയിലും ജെസ്നയുടെ ഫോട്ടോ പ്രധാനമന്ത്രിക്ക് നല്‍കാനും സുരേഷ് ഗോപി ജെസ്നക്കൊപ്പം ചെന്നു.
‘വര തുടങ്ങി അന്നുമുതലേ ഉള്ള ആഗ്രഹമായിരുന്നു പ്രധാനമന്ത്രിക്ക് ശ്രീകൃഷ്ണന്റെ ചിത്രം കൊടുക്കുക എന്നതാണ്. അതാണ് ഇപ്പോള്‍ സഫലമായത്. അതും ഗുരുവായൂരപ്പന്റെ അംപലനടയില്വെച്ച’് -ജെസ്ന പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: