തിരുവനന്തപുരം: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തില്‍ തങ്ങളാലാവും വിധം ഭാഗഭാക്കാകാന്‍ ജനങ്ങളോടാഹ്വാനം ചെയ്ത ഗായിക കെ.എസ്. ചിത്രക്ക് പിന്തുണയുമായി കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി. വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
കേരളത്തിലെ ഏറ്റവും അസഹിഷ്ണുതയുള്ള വിഭാഗമായ ഇടതുപക്ഷം ഹമാസിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചുകൊണ്ടു തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കും. എന്നാല്‍ ‘തെക്കിന്റെ വാനമ്പാടി’ കെ.എസ്. ചിത്ര അവരുടെ വിശ്വാസവുമായി ബന്ധപ്പെട്ടതെന്തെങ്കിലും പറഞ്ഞാല്‍ ഇടത് ട്രോളുകള്‍ അവര്‍ക്കെതിരെ ഭീഷണിയും സൈബര്‍ അക്രമവും അഴിച്ചുവിടുമെന്ന് അദ്ദേഹം പറഞ്ഞു.
Left is the most intolerant group in #Kerala today. It is okay for them to receive Hamas with open arms and talk about freedom of speech but when the 'Nightingale of the south' @KSChithra posts something to do with her faith, the left trolls – unleashes intimidation and cyber… pic.twitter.com/O38BmV2Mwv
— Rajeev Chandrasekhar 🇮🇳 (@Rajeev_GoI) January 17, 2024
അതെസമയം ചിത്രയുടെ പ്രസ്തുത വിഡിയോക്കെതിരെ നടക്കുന്ന പ്രതികരണങ്ങളില്‍ പലതും നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് പറയാനും അദ്ദേഹം മറന്നില്ല. ഇടതുപക്ഷ കീബോര്‍ഡ് പോരാളികള്‍ തങ്ങളുടെ അസഹിഷ്ണുതയെ നിയമവിരുദ്ധതയിലേക്ക് കടത്തിവിടരുതെന്ന് ഞാന്‍ മുന്നറിയിപ്പ് നല്കുന്നു’വെന്ന് രാജീവ് ചന്ദ്രശേഖര്‍ എക്സ് പ്ലാറ്റ് ഫോമില്‍ കുറിച്ചു.
കെ.എസ്. ചിത്രയുടെ വിശ്വാസം ഞാന്‍ പങ്കുവെക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നും ഒരു ഇടതുപക്ഷത്തിനും ആ വഴിയില്‍ വരാന്‍ കഴിയില്ലെന്നും പറഞ്ഞുകൊണ്ടാണ് അദേഹം കുറിപ്പ് അവസാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: