കൊച്ചി : പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ കൈപ്പത്തി വെട്ടി മാറ്റുകയും തുടര്‍ന്ന് ഒപ്പം നില്‍ക്കേണ്ടവര്‍ തന്നെ ഒറ്റപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തില്‍ കുടുംബം തന്നെ തകര്‍ന്ന പ്രൊഫ. ടി ജെ .ജോസഫും പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം മറൈന്‍ ഡ്രൈവിലെ ബിജെപി പരിപാടിയില്‍ പങ്കെടുത്തു. ടി ജെ ജോസഫിനെ ബിജെപി നേതാക്കളാണ് യോഗത്തിലേക്ക് പ്രത്യേകം ക്ഷണിച്ചത്.
പ്രൊഫസര്‍ ടി ജെ ജോസഫ് തയാറാക്കിയ ചോദ്യ പേപ്പറില്‍ മത നിന്ദയുണ്ടെന്നാരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ കൈപ്പത്തി പോപ്പുലര്‍ ഫ്രണ്ട് സംഘം വെട്ടിമാറ്റിയത്. തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രൊഫസറായിരുന്നു പ്രൊഫസര്‍ ടി ജെ ജോസഫ്.
എന്തും യാഥാസ്ഥിക മതത്തിന്റെ കണ്ണിലൂടെ മാത്രം കാണുന്ന പോപ്പുലര്‍ ഫ്രണ്ടുകാര്‍ പ്രൊഫ. ടി ജെ ജോസഫ് തയാറാക്കിയ നിര്‍ദ്ദോഷമായ ചോദ്യപേപ്പറിലും മതനിന്ദയുണ്ടെന്നാണ് കണ്ടെത്തിയത്. കൈവെട്ടിയതിന് പിന്നാലെ അദ്ദേഹത്തെ കോളേജില്‍ നിന്നും മാനേജമെന്റും പുറത്താക്കി. ജീവിക്കാന്‍ മാര്‍ഗമില്ലാതെയായ അദ്ദേഹത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു.
കേസിലെ ഒന്നാം പ്രതി സവാദിനെ കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ നിന്നും എന്‍ ഐ എ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് വര്‍ഷങ്ങളോളം ഒളിവില്‍ താമസിക്കാനും നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായമുണ്ടായിരുന്നു എന്നാണ് നിഗമനം.കേസിലെ മറ്റ് പ്രതികള്‍ ശിക്ഷ അനുഭവിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: