ന്യൂദല്‍ഹി: ഭേദഗതി വരുത്തിയ ഐടി നിയമങ്ങള്‍ അടുത്ത ഏഴോ എട്ടോ ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറക്കുമെന്ന് കേന്ദ്ര ഐടി ആന്‍ഡ് ഇലക്ട്രോണിക്സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഡീപ്ഫേക്കുകളുമായി ബന്ധപ്പെട്ട് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി പ്ലാറ്റ്ഫോമുകളില്‍ നിന്ന് സമ്മിശ്ര പ്രതികരണം സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞമാസം, സര്‍ക്കാര്‍ എല്ലാ പ്ലാറ്റ്ഫോമുകളോടും ഐടി നിയമങ്ങള്‍ പാലിക്കണമെന്നും നിരോധിത ഉള്ളടക്കത്തെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കണമെന്നും തുടങ്ങിയ കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവരെ കര്‍ശനമായി നേരിടുമെന്നും നിയമപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: