പാട്ന: സനാതന ധര്‍മ പരാമര്‍ശത്തില്‍ തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന് കോടതി സമന്‍സ് അയച്ചു. ബിഹാറിലെ പാട്ന എംപി- എംഎല്‍എ പ്രത്യേക കോടതിയാണ് സമന്‍സ് അയച്ചത്. കേസിന്റെ വിചാരണയ്ക്ക് ഫെബ്രുവരി 13ന് ഹാജരാകണമെന്നാണ് നിര്‍ദേശം.
വിവാദ പരാമര്‍ശത്തിലൂടെ ഹിന്ദുക്കളുടെ വികാരം മുറിപ്പെടുത്തിയതിന് ഉദയനിധിയ്ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മഹാവീര്‍ മന്ദിര്‍ ട്രസ്റ്റ് സെക്രട്ടറി കിഷോര്‍ കുണാല്‍, പാട്ന ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് കൗശലേന്ദ്ര നാരായണ്‍ എന്നിവരാണ് ഹര്‍ജി ഫയല്‍ ചെയ്തത്. കഴിഞ്ഞ സപ്തംബറില്‍ ചെന്നൈയില്‍ എഴുത്തുകാരുടെ സമ്മേളനത്തിലായിരുന്നു ഉദയനിധിയുടെ വിവാദ പരാമര്‍ശം. സനാതന ധര്‍മ്മം മലമ്പനിയും ഡെങ്കിപ്പനിയും പോലെയാണ്, അതിനാല്‍ അതിനെ തുടച്ചുനീക്കണമെന്നും വെറുതെ എതിര്ക്കരുതെന്നുമായിരുന്നു വിവാദ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: