മുംബൈ: പ്രശസ്ത ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കറും ഡീപ് ഫേക്കിന് ഇരയായി. രശ്മിക മന്ദാന, കത്രീന കൈഫ്, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, കജോള്‍ തുടങ്ങിയവര്‍ക്കു പിന്നാലെയാണ് എഐ സാങ്കേതികവിദ്യയുടെ ദോഷവശം സച്ചിനേയും ബാധിച്ചത്.
ഒരു ഓണ്‍ലൈന്‍ ഗെയിമിനെ പ്രോത്സാഹിപ്പിക്കുന്ന സച്ചിന്റെ വ്യാജ വീഡിയോ അടുത്ത ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഈ ഗെയിമിലൂടെ തന്റെ മകള്‍ സാറ ദിവസേന 1.8 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ടെന്നു സച്ചിന് പറയുന്നതായും വീഡിയോയിലുണ്ട്.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ തന്റെ പേരില്‍ പ്രചരിക്കപ്പെടുന്ന വീഡിയോ വ്യാജമാണെന്ന് സച്ചിന് സോഷ്യല്‍ മീഡിയയിലൂടെ മുന്നറിയിപ്പു നല്കി. വീഡിയോയുമായി ഒരു ബന്ധവുമില്ലെന്നും അത് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നതില്‍ ദുഃഖമുണ്ടെന്നും ഇത്തരം തെറ്റായ കാര്യങ്ങള്‍ പ്രചരിക്കാതിരിക്കാന്‍ നടപടി വേണമെന്നും സച്ചിന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: