ഗുവഹത്തി : രഞ്ജി ട്രോഫിയില്‍ കേരളം- അസം ഗ്രൂപ്പ് ബി മത്സരം സമനിലയില്‍. ഫോളോ ഓണ്‍ ചെയ്ത അസം രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് നഷ്ടടത്തില്‍ 212 റണ്‍സ് എന്ന നിലയിലായിരിക്കെ ഇരു ക്യാപ്റ്റന്മാരും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു.
ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയ കേരളത്തിന് മൂന്ന് പോയിന്റ് ലഭിച്ചു.ആദ്യ ഇന്നിംഗ്സില്‍ അസം 248 റണ്‍സിന് പുറത്തായപ്പോള്‍ കേരളത്തിന് 171 റണ്‍സിന്റെ ലീഡാണ് ലഭിച്ചിരുന്നു. ഇന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് എന്ന നിലയില്‍ ഇന്നിംഗ്സ് തുടങ്ങിയ അസം 17 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കെ എല്ലാവരും പുറത്തായി.
ബേസില്‍ തമ്പി അഞ്ചും ജലജ് സക്സേന നാലും വിക്കറ്റ് വീഴ്ത്തി. 116 റണ്‍സ് നേടിയ ക്യാപ്റ്റന്‍ റിയാന്‍ പരാഗാണ് അസമിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.
കേരളം ഒന്നാം ഇന്നിംഗ്സില്‍ 419 റണ്‍സാണ് നേടിയത്. 131 റണ്‍സ് നേടി സച്ചിന് ബേബി ടോപ്പ് സ്കോറര്‍ ആയപ്പോള്‍ ക്യാപ്റ്റന്‍ രോഹന് കുന്നുമ്മല്‍ (83), കൃഷ്ണ പ്രസാദ് (80), രോഹന് പ്രേം (50) എന്നിവര്‍ തിളങ്ങി. അസമിനെ 3 വിക്കറ്റ് നഷ്ടത്തില്‍ 25 റണ്‍സ് എന്ന നിലയില്‍ നിന്ന് പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം മാന്യമായ സ്കോറിലെത്തിക്കുകയായിരുന്നു
രണ്ടാം ഇന്നിംഗ്സില്‍ മികച്ച ബാറ്റിംഗ് നടത്തിയ അസം സമനില നേടുകയായിരുന്നു. ഓപ്പണര്‍ രാഹുല്‍ ഹസാരിക 107 റണ്‍സെടുത്തു. 45 റണ്‍സെടുത്ത മറ്റൊരു ഓപ്പണര്‍ റിഷവ് ദാസും തിളങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: