Categories: Business

ഐടി കമ്പനികളിലേക്ക് നിക്ഷേപകര്‍ ഒഴുകിയെത്തി; സെന്‍സെക്‌സ് 73,000 പോയിന്റ് കടന്നു, ഓഹരി വിപണി റിക്കോര്‍ഡ് നേട്ടത്തില്‍

Published by

മുംബൈ: ഓഹരി വിപണി റിക്കോര്‍ഡ് നേട്ടത്തില്‍. സെന്‍സെക്‌സ് ആദ്യമായി 73,000 പോയിന്റ് കടന്നു. 481 പോയിന്റ് നേട്ടത്തോടെ 73,049 ലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 133 പോയിന്റ് ഉയര്‍ന്ന് 22,028 ലും വ്യാപാരം തുടങ്ങി.

ഐടി കമ്പനികളിലേക്ക് നിക്ഷേപകര്‍ ഒഴുകിയെത്തിയതോടെയാണ് ഓഹരി വിപണിയിലും നേട്ടം പ്രതിഫലിച്ചത്. മൂന്നാം പാദത്തില്‍ പ്രതീക്ഷിച്ചിരുന്ന മാന്ദ്യത്തെ മറികടന്നാണ് ഈ നേട്ടം. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്സിഎല്‍ ടെക് എന്നിവയാണ് നിക്ഷേപകരുടെ വിശ്വാസമാര്‍ജിച്ച് കരുത്തു കാട്ടിയത്. അതേസമയം ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിനാൻസ്, എൻ ടി പി സി, ഏഷ്യൻ പെയിൻ്റ്സ് തുടങ്ങിയ ഓഹരികൾ പിന്നോക്കം പോയി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by