Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മുഖ്യമന്ത്രിയും മകളും പ്രതിക്കൂട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2024, 02:33 am IST
in Editorial

മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണ തായ്‌കണ്ടിയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷന്‍സ് എന്ന കമ്പനിക്കെതിരെ കേന്ദ്ര ധനകാര്യമന്ത്രാലയത്തിനു കീഴിലെ കേന്ദ്ര കമ്പനി കാര്യ ഡയറക്ടര്‍ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണം വലിയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് ഉറപ്പാണ്. എക്‌സാലോജിക്കിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് ബെംഗളൂരുവിലെ രജിസ്ട്രാര്‍ ഓഫ് കമ്പനി പ്രാഥമികമായ അന്വേഷണം നടത്തിയിരുന്നു. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന എക്‌സാലോജിക്കുമായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഎംആര്‍എല്‍ എന്ന കരിമണല്‍ കമ്പനിയും, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനും പണമിടപാടുകള്‍ നടത്തിയിരുന്നു. സിഎംആര്‍എല്‍ വിവിധ രാഷ്‌ട്രീയ നേതാക്കള്‍ക്ക് കൈക്കൂലിയായും മാസപ്പടിയിനത്തിലും കോടിക്കണക്കിന് രൂപ നല്‍കിയെന്നും, ഐടിയുമായി ബന്ധപ്പെട്ട സേവനമൊന്നും നല്‍കാതെ മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടിയായി തുക കൈപ്പറ്റിയെന്നും ആദായനികുതി വകുപ്പ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് സിഎംആര്‍എല്ലിനോടും കെഎസ്‌ഐഡിസിയോടും വിശദീകരണം ചോദിച്ചെങ്കിലും അവ്യക്തതയും ദുരൂഹതകളും അവശേഷിച്ചു. കെഎസ്‌ഐഡിസി വിശദീകരണം പോലും നല്‍കുകയുണ്ടായില്ല. ഇതിനെത്തുടര്‍ന്നാണ് മൂന്നു കമ്പനികളുടെയും മുഴുവന്‍ ഇടപാടുകളും വിശദമായി അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സ്ഥിതിക്ക് ഇങ്ങനെയൊരു അന്വേഷണം ജനങ്ങള്‍ പ്രതീക്ഷിച്ചതാണ്. അത് നിയമപരവുമാണ്.

നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും വരും. സ്വഭാവികമായും ഇത് മുഖ്യമന്ത്രിയും മറ്റുമായി ബന്ധപ്പെട്ട മറ്റ് ഇടപാടുകളിലേക്കും നീളും. ആരുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കടത്ത് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിലെ നാരീശക്തി സംഗമത്തില്‍ പ്രസംഗിച്ചപ്പോള്‍ പറഞ്ഞത് ആരും മറന്നിട്ടില്ല. അന്വേഷണത്തിന്റെ വ്യാപ്തി വര്‍ധിക്കുന്നതോടെ സര്‍ക്കാരിലും സിപിഎമ്മിലും പുതിയ പ്രതിസന്ധികള്‍ സൃഷ്ടിക്കപ്പെടും. വിശദീകരണം തേടുകയോ, ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുകയോ ചെയ്താല്‍ മുഖ്യമന്ത്രിക്ക് രാജിവയ്‌ക്കേണ്ടി വരും. ഇങ്ങനെ ഒരു അനിവാര്യത സിപിഎം നേതാക്കള്‍തന്നെ മുന്നില്‍ കാണുന്നുണ്ട്. മുന്‍കാലത്തേതുപോലെ പിണറായിയെ ന്യായീകരിക്കാനും പ്രതിരോധിക്കാനും അവര്‍ തയ്യാറാവാത്തത് ഇതുകൊണ്ടാണ്. വ്യക്തികള്‍ക്കെതിരായ ആരോപണത്തിലും അന്വേഷണത്തിലും പാര്‍ട്ടിക്ക് പേടിക്കാനൊന്നുമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറയുന്നതിന്റെ കാരണവും ഇതാണ്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ അന്വേഷണത്തിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് വരുത്താനുള്ള നീക്കമാണിത്. അന്വേഷണത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ സംശയം ജനിപ്പിക്കാന്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശനെപ്പോലുള്ളവര്‍ രംഗത്തുവരുന്നത് ദേശീയതലത്തില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ സഖ്യമുള്ളതുകൊണ്ടാണ്. സോണിയയ്‌ക്കും രാഹുലിനുമെതിരായ അന്വേഷണത്തെ ഞങ്ങള്‍ വിമര്‍ശിച്ചിട്ടുണ്ടല്ലോ എന്നാണ് ഇ.പി. ജയരാജന്‍ ചോദിക്കുന്നത്. അഴിമതിയുടെ കാര്യത്തില്‍ പരസ്പരധാരണ വേണമെന്നാണ് ഈ പറയുന്നതിനര്‍ത്ഥം.

മുഖ്യമന്ത്രിയുടെ മകളെന്ന നിലയ്‌ക്കാണ് വീണ സ്വകാര്യ കരിമണല്‍ കമ്പനിക്ക് നല്‍കാത്ത സേവനത്തിന് പണം കൈപ്പറ്റിയതെന്നും, പണം കൈപ്പറ്റിയവരുടെ കൂട്ടത്തില്‍ പിണറായി വിജയനുമുണ്ടെന്നും ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിലുണ്ട്. പിവി എന്ന ചുരുക്കപ്പേരിലാണ് കമ്പനിയുടെ രേഖയില്‍ പിണറായിയുടെ പേരുള്ളത്. സംഭാവനയെന്ന പേരിലാണ് ഈ കമ്പനിയില്‍നിന്ന് പണം കൈപ്പറ്റിയിട്ടുള്ളതെന്ന് മറ്റ് പല രാഷ്‌ട്രീയ നേതാക്കളും പ്രതികരിച്ചിരുന്നു. എന്നാല്‍ പിവി, പിണറായി വിജയന്‍ ആണെന്നതിന് തെളിവില്ലല്ലോ എന്നായിരുന്നു പിണറായിയുടെ വൈകിയുള്ള മറുപടി. താന്‍ പണം കൈപ്പറ്റിയെന്നു സമ്മതിച്ചാല്‍ മകളും കുടങ്ങുമെന്ന ഭയമാണ് പിണറായിക്ക്. നിയമസഭയില്‍ മകള്‍ക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ വസ്തുനിഷ്ഠമായി മറുപടി പറയാതെ പൊട്ടിത്തെറിക്കുകയും, വൈകാരികമായ അന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടാനുമാണ് പിണറായി ശ്രമിച്ചത്. ഇപ്പോള്‍ കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണം വന്നപ്പോള്‍ മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. ചില നേതാക്കളെ രംഗത്തിറക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുകയാണ്. കേന്ദ്രത്തിന്റെ അന്വേഷണം രാഷ്‌ട്രീയപ്രേരിതമാണെന്ന പഴകിത്തേഞ്ഞ ആരോപണം ആവര്‍ത്തിക്കുന്നുമുണ്ട്. ഇ.പി. ജയരാജനെയും മുഹമ്മദ് റിയാസിനെയും പോലുള്ള നേതാക്കള്‍ വിചാരിച്ചാല്‍ ഇപ്പോഴത്തെ കുരുക്കില്‍നിന്ന് മുഖ്യമന്ത്രിയെയും കുടുംബത്തെയും രക്ഷപ്പെടുത്താനാവില്ല. എ.കെ.ബാലനെപ്പോലെ മുഖ്യമന്ത്രിക്കുവേണ്ടി ലജ്ജയില്ലാതെ വാദിച്ചിരുന്നവര്‍ പ്രതികരിക്കാന്‍ വിസമ്മതിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

 

Tags: Veena VijayanChief MinisterExalogic Solutions
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

Kerala

ലത്തീന്‍ സഭയുടെ അതൃപ്തി മാറ്റാന്‍ മുഖ്യമന്ത്രിയുടെ ബിഷപ്പ് ഹൗസ് സന്ദര്‍ശനം

Kerala

സതീശൻജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ; എല്ലാവിധ പിന്തുണയും ഉറപ്പ്, ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി

Kerala

വന്ദേമാതരത്തോടെ തുടക്കം; വി.ഡി. സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു

India

വിജയിനോട് അസൂയയില്ല, 25 വര്‍ഷത്തെ തലമുറ വ്യത്യാസം -രജനീകാന്ത്

പുതിയ വാര്‍ത്തകള്‍

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.