ലഖ്നൗ: അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് നടിയും എംപിയുമായ ഹേമമാലിനി നൃത്തനാടകം അവതരിപ്പിക്കും. രാമായണത്തെ ആധാരമാക്കിയാണ് നൃത്തനാടകം.
ജീവിതത്തിലാദ്യമായി അയോദ്ധ്യയിലേക്ക് വരികയാണ്. അതും ജനങ്ങള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന പ്രാണ പ്രതിഷ്ഠാ സമയത്ത്. ജനുവരി 17ന് രാമായണം ആധാരമാക്കിയുള്ള നൃത്ത നാടകവും അവതരിപ്പിക്കും. വീഡിയോ സന്ദേശത്തിലൂടെ ഹേമമാലിനി അറിയിച്ചു.
അതേസമയം, പ്രാണപ്രതിഷ്ഠയുമായി അനുബന്ധിച്ചുള്ള ചടങ്ങുകള്‍ അയോദ്ധ്യയില്‍ ആരംഭിച്ചു. ചടങ്ങില്‍ പങ്കെടുക്കാന്‍ ബിഹാറിലെ ഗയ വിഷ്ണുപാദ ക്ഷേത്രത്തില്‍ നിന്ന് പുരോഹിതര്‍ തീര്‍ത്ഥജലവും ഫാല്‍ഗു നദിയിലെ മണ്ണും പൂജാദ്രവ്യങ്ങളുമായി യാത്രയാരംഭിച്ചു. വിഷ്ണുപാദ ക്ഷേത്രത്തില്‍ അഭിഷേകം ചെയ്ത തീര്‍ത്ഥജലവും തുളസിയിലകളും പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ ഉപയോഗിക്കും. ദശരഥ മഹാരാജാവിന്റെ പിണ്ഡദാന ചടങ്ങുകള്‍ നിര്‍വഹിക്കാന്‍ ശ്രീരാമനും സീതാദേവിയും ലക്ഷ്മണനും ഗയയിലെ ഫാല്‍ഗു നദിക്കരയില്‍ എത്തിയിരുന്നുവെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: