Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ന്യൂസിലന്‍ഡ് മുന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ വിവാഹിതയായി; ഇനി ക്ലാര്‍ക്ക് ഗെയ് ഫോര്‍ഡിന് സ്വന്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2024, 12:22 pm IST
inNews, World

വെല്ലിങ്ടണ്‍ : ന്യൂസിലന്‍ഡ് മുന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ വിവാഹിതയായി. തന്റെ ദീര്‍ഘകാല പങ്കാളി ക്ലാര്‍ക്ക് ഗെയ് ഫോര്‍ഡിനെയാണ് വിവാഹം കഴിച്ചത്. രണ്ട് വര്‍ഷം മുമ്പ് വിവാഹം നിശ്ചയിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്വന്തം വിവാഹം തന്നെ മാറ്റിവെച്ച് ജസീന്ത ജനങ്ങള്‍ക്കെല്ലാം മാതൃകയാവുകയായിരുന്നു.

ജസീന്ത ആര്‍ഡെനിനും ക്ലാര്‍ക്ക് ഗെയ് ഫോര്‍ഡിനും ഒരു മകളുണ്ട്്. പ്രധാനമന്ത്രി പദത്തിലിരിക്കേയാണ് അവര്‍ അമ്മയായത്. തലസ്ഥാനമായ വെല്ലിംഗ്ടണില്‍ നിന്ന് ഏകദേശം 310 കിലോമീറ്റര്‍ വടക്കായി നോര്‍ത്ത് ഐലന്‍ഡിന്റെ കിഴക്കന്‍ തീരത്തുള്ള ക്രാഗി റേഞ്ച് വൈനറിയിലെ ഹോക്ക്‌സ് ബേയിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹ ചടങ്ങുകളിലും ചില പ്രത്യേകതകളുണ്ട്. അടുത്ത സുഹൃത്തായ ഡിസൈനര്‍ ജൂലിയറ്റ് ഹൊഗന്‍ ചെയ്ത ഐവറി കളര്‍ വസ്ത്രമാണ് ജസീന്ത ധരിച്ചത്.

വിവാഹ ദിനം ധരിച്ച ഷൂസ് മൗണ്ട് മൗംഗനൂയി ഡിസൈനര്‍ ചാവോസ് ആന്‍ഡ് ഹാര്‍മണിയില്‍ നിന്നുള്ളതാണെന്ന് ന്യൂസിലാന്‍ഡ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, വാഹത്തില്‍ മകള്‍ നീവിന്റ സാന്നിധ്യവും ഏറെ ശ്രദ്ധയാകര്‍ഷിച്ചു. അച്ഛനോടൊപ്പം മുത്തശ്ശി ലോറല്‍ ആര്‍ഡെന്റെ വിവാഹ വസ്ത്രത്തിന്റെ തുണികൊണ്ട് നിര്‍മിച്ച വസ്ത്രം അണിഞ്ഞാണ് ചടങ്ങിനെത്തിയത്. 43കാരിയായ ജസീന്തയും 47കാരനായ ഗെയ്ഫോര്‍ഡിന്റെയും വിവാഹ നിശ്ചയം 2019 മേയിലാണ് നടന്നത്. 2022ല്‍ നടത്താന്‍ തീരുമാനിച്ച വിവാഹമാണ് ഇപ്പോള്‍ ചെറിയ ചടങ്ങളുകളോടെ നടത്തിയത്. വിവാഹത്തിന് ശേഷമുള്ള ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

‘ജീവിതം അങ്ങനെയാണ്. കൊവിഡ് വ്യാപനത്തില്‍ ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് ന്യൂസിലാന്റുകാരില്‍ നിന്ന് ഞാന്‍ വ്യത്യസ്തയല്ല. നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ക്ക് ഗുരുതരമായ രോഗം വരുമ്പോള്‍ അവരോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിയാത്തതാണ് ഏറ്റവും വലിയ വേദന. ഞാന്‍ അവരുടെ വേദനയില്‍ പങ്കുചേരുകയാണ്.’- എന്നായിരുന്നു ഇരുവരുടേയും വിവാഹം മാറ്റിവെച്ചപ്പോള്‍ ജസീന്ത പറഞ്ഞത്.

പാക് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയ്‌ക്ക് ശേഷം അധികാരത്തിലിരിക്കെ കുഞ്ഞിന് ജന്മം നല്‍കുന്ന ആദ്യ ലോകനേതാവായിരുന്നു ജസീന്ത. ആറ് ആഴ്ചത്തെ പ്രസവാവധിക്ക് ശേഷം ജോലിയില്‍ പ്രവേശിച്ച ജസീന്ത യുഎന്‍ സമ്മേളനത്തില്‍ കൈക്കുഞ്ഞുമായി പങ്കെടുത്തത് ചരിത്രമായിരുന്നു. കുഞ്ഞിന് യുഎന്നിന്റെ ഐഡി കാര്‍ഡ് പോലുമുണ്ടായിരുന്നു. കൊറോണ വൈറസ് പ്രതിരോധത്തില്‍ ലോകനേതാക്കള്‍ക്ക് മാതൃകയായ രാജ്യമാണ് ന്യൂസിലന്‍ഡ്.

കഴിഞ്ഞ വര്‍ഷമാണ് ജസീന്ത സജീവ രാഷ്‌ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു രാജി പ്രഖ്യാപനം. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി പദം രാജിവെച്ചിറങ്ങേണ്ടി വന്നതില്‍ തെല്ലും പശ്ചാത്താപമില്ല എന്ന് ജസീന്ത ആര്‍ഡെന്‍ നേരത്തെ പറഞ്ഞിരുന്നു. ‘ദിവസങ്ങള്‍ക്കു ശേഷം ഇന്നലെ രാത്രി സുഖമായി ഉറങ്ങി’ എന്നുമായിരുന്നു ആര്‍ഡെന്റെ പ്രതികരണം. ഒരു തെരഞ്ഞെടുപ്പില്‍ കൂടി മത്സരിക്കാനുള്ള ഊര്‍ജം ഇല്ലെന്ന് പറഞ്ഞ് രാജി അറിയിക്കുകയായിരുന്നു അവര്‍. കാലാവധി തീരാന്‍ പത്തുമാസം ശേഷിക്കേ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് താത്പ്പര്യമെന്നും അറിയിച്ചുകൊണ്ടാണ് അവര്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിച്ചത്.

 

Tags: newzealandJacinda Ardern
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഗ്രീന്‍ഫീല്‍ഡില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, പരമ്പര

Cricket

ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര ഇന്ത്യക്ക്, മൂന്നാം മത്സരത്തില്‍ പത്ത് ഓവറില്‍ ജയം

Cricket

ഇന്ത്യക്ക് പരാജയം, പരമ്പര ന്യൂസിലന്‍ഡിന്

Cricket

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മാർട്ടിൻ ഗുപ്റ്റിൽ

Cricket

ന്യുസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് സമ്പൂര്‍ണ പരാജയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.