ജക്കാര്‍ത്ത: പാരിസ് ഒളിംപിക്സിന്റെ ഷൂട്ടിങ്ങിലേക്ക് യോഗ്യത നേടി ഭാരതത്തിന്റെ വിജയ്വീര് സിദ്ധു. മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന ഒളിംപിക്സില്‍ മത്സരിക്കുന്ന ഭാരത ഷൂട്ടിങ് താരങ്ങളുടെ എണ്ണം ഇതോടെ 17 ആയി. ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഒളിംപിക് യോഗ്യതാ മത്സരത്തില്‍ പുരുഷന്മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റളില്‍ നാലാമനായി ഫിനിഷ് ചെയ്താണ് സിദ്ധു യോഗ്യത ഉറപ്പിച്ചത്.
21 കാരനായ വിജയ്വീര് സിദ്ധു കഴിഞ്ഞ വര്‍ഷം ഹാങ്ചൊ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയിരുന്നു. ഇന്നലെ നടന്ന യോഗ്യതാ മത്സരത്തില്‍ 577 പോയിന്റ് സ്കോര്‍ ചെയ്തുകൊണ്ടാണ് വിജയ്വീര് നാലാം സ്ഥാനം സ്വന്തമാക്കിയത്.
ഇതേ ഇനത്തില്‍ ഭാരതത്തിനായി മറ്റൊരു പുരുഷ താരം അനീഷ് ബന്‍വാല നേരത്തെ തന്നെ ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കൊറിയയിലെ ചാങ്വോനില് നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിക്കൊണ്ടാണ് താരം യോഗ്യത നേടിയത്. കഴിഞ്ഞ തവണത്തെ ടോക്കിയോ ഒളിംപിക്സിലും അനീഷ് ബന്‍വാല യോഗ്യത നേടിയിരുന്നെങ്കിലും പങ്കെടുക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: